HOME
DETAILS

ഡല്‍ഹി വെറുമൊരു സംസ്ഥാനമല്ല

  
backup
June 10 2020 | 03:06 AM

%e0%b4%a1%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b9%e0%b4%bf-%e0%b4%b5%e0%b5%86%e0%b4%b1%e0%b5%81%e0%b4%ae%e0%b5%8a%e0%b4%b0%e0%b5%81-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%ae

 


ഡല്‍ഹിയിലെ ആശുപത്രികളില്‍ ഡല്‍ഹിക്കാര്‍ക്ക് മാത്രം ചികിത്സ നല്‍കിയാല്‍ മതിയെന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നല്‍കിയ ഉത്തരവ് ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ റദ്ദാക്കിയത് എന്തുകൊണ്ടും ആഹ്ലാദകരമാണ്. മുഖ്യമന്ത്രിയും ഗവര്‍ണറും പതിവായി നടത്തിക്കൊണ്ടിരിക്കുന്ന വാക്ക് സമരമായിട്ടല്ല ഈ പ്രശ്‌നത്തെ പൊതുസമൂഹം കണ്ടത്. നേരത്തെ പല പ്രശ്‌നങ്ങളിലും കെജ്‌രിവാളും അനില്‍ ബൈജാലും നടത്തിപ്പോന്ന ശീതസമരങ്ങളില്‍ പലപ്പോഴും പൊതുസമൂഹം കെജ്‌രിവാളിനായിരുന്നു പിന്തുണ നല്‍കിയിരുന്നത്. അഴിമതി വിരുദ്ധ പ്രതിച്ഛായയുമായി ഡല്‍ഹിയില്‍ അധികാരത്തില്‍ വന്ന കെജ്‌രിവാള്‍ ആ പ്രതിച്ഛായ നിലനിര്‍ത്താന്‍ വേണ്ടിയുള്ള രാഷ്ട്രീയ ഗിമ്മിക്കുകള്‍ നടത്തിയെന്നല്ലാതെ ഒരു ഭരണാധികാരി എന്ന നിലയില്‍ അദ്ദേഹം വേണ്ടത്ര വിജയിച്ചില്ല. സൗജന്യ വൈദ്യുതിയും വെള്ളവും നല്‍കുന്നതിലൂടെ മാത്രം ഒരു ഭരണാധികാരിയുടെ ചുമതലകള്‍ കഴിയുന്നില്ല.


ഡല്‍ഹിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരേ നടന്ന വിദ്യാര്‍ഥികളുടെ സമരത്തിന് നേരെയും ഷഹീന്‍ബാഗിലെ സഹനസമരത്തിനെതിരേയും ഈ 'ഗാന്ധിയന്‍' നിഷേധാത്മകമായ നിലപാടാണ് സ്വീകരിച്ചത്. ഡല്‍ഹിയില്‍ ന്യൂനപക്ഷങ്ങള്‍ സംഘ്പരിവാര്‍ അക്രമികളാല്‍ നിഷ്ഠൂരം വധിക്കപ്പെട്ടപ്പോള്‍, അവരുടെ വീടുകളും സ്ഥാപനങ്ങളും തകര്‍ക്കപ്പെട്ടപ്പോള്‍ ഈ ഭരണാധികാരി രാജ്ഘട്ടില്‍ പോയി ഗാന്ധി സമാധിയില്‍ ചമ്രംപടിഞ്ഞിരിക്കുകയായിരുന്നു. അക്രമിക്കപ്പെട്ട മുസ്‌ലിംകളുടെ വീടുകളോ കൊല്ലപ്പെട്ടവരുടെ വീടുകളോ അദ്ദേഹം സന്ദര്‍ശിച്ചില്ല. കൊല്ലപ്പെട്ട ഒരു പൊലിസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന് ഭീമമായ തുക നഷ്ടപരിഹാരം നല്‍കിയപ്പോള്‍ കലാപത്തില്‍ കൊല്ലപ്പെട്ട മുസ്‌ലിം കുടുംബങ്ങള്‍ക്ക് നാമമാത്രമായ തുകയാണ് നല്‍കിയത്.


ഡല്‍ഹി കലാപത്തില്‍ ആശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കോ, ഇരകളെ സഹായിക്കുന്ന പ്രവര്‍ത്തനങ്ങളിലോ ആം ആദ്മി പ്രവര്‍ത്തകരെയും കാണാനുണ്ടായിരുന്നില്ല. അതേ നിലപാട് തന്നെയാണ് കൊവിഡ് ഡല്‍ഹിയില്‍ പടര്‍ന്നുപിടിച്ചപ്പോഴും ആം ആദ്മിയില്‍നിന്നുണ്ടായത്. കേരളത്തില്‍ കാണുന്നതുപോലുള്ള സന്നദ്ധ, ആരോഗ്യപ്രവര്‍ത്തകരെയോ എങ്ങും കാണാനുണ്ടായിരുന്നില്ല. കേരളം പരിമിതമായ സൗകര്യങ്ങള്‍ വച്ച് കൊവിഡ് ബാധയ്‌ക്കെതിരേ പോരാടുമ്പോഴും രോഗികള്‍ക്ക് ക്വാറന്റൈന്‍ സൗകര്യവും ചികിത്സയും കൃത്യമായി നല്‍കുമ്പോഴും ഈ രംഗങ്ങളിലെല്ലാം കെജ്‌രിവാള്‍ സര്‍ക്കാര്‍ തികഞ്ഞ പരാജയമായിരുന്നു. ഡല്‍ഹി സംസ്ഥാനത്തെ എല്ലാ ജില്ലകളും ഇന്നു കൊവിഡ് തീവ്രബാധിത പ്രദേശങ്ങളാണ്. പലരും ചികിത്സ കിട്ടാതെ മരിച്ചുകൊണ്ടിരിക്കുന്നു

.
കേന്ദ്ര സര്‍ക്കാരിനെതിരേ നടന്ന പല പ്രക്ഷോഭങ്ങളിലും ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് വേളയിലും ഡല്‍ഹി ആം ആദ്മി പ്രവര്‍ത്തകരുടെ മുദ്രാവാക്യങ്ങളാല്‍ മുഖരിതമായിരുന്നു. എന്നാല്‍ അതിഥി തൊഴിലാളികളെ സുരക്ഷിതമായി അവരുടെ നാടുകളിലെത്തിക്കുന്നതിലും അവര്‍ക്ക് ഭക്ഷണവും മറ്റു സൗകര്യങ്ങളും എത്തിച്ചുകൊടുക്കുന്നതിലും സര്‍ക്കാരും ആം ആദ്മി പ്രവര്‍ത്തകരും പരാജയപ്പെട്ടു. ഭരിക്കുന്ന പാര്‍ട്ടി എന്ന നിലയ്ക്ക് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും സര്‍ക്കാരിനും കൊവിഡ് പ്രതിസന്ധിയെ തരണം ചെയ്യുന്നതില്‍ വലിയ ഉത്തരവാദിത്തം ഉണ്ടായിരുന്നു. എന്നാല്‍ അത് നിറവേറ്റുന്നതില്‍ അവര്‍ ദയനീയമായി പരാജയപ്പെടുകയായിരുന്നു.
പരാജയങ്ങള്‍ക്ക് മകുടം ചാര്‍ത്താനെന്നവണ്ണമാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയില്‍നിന്നു അപലപനീയമായ പ്രഖ്യാപനം പുറത്തുവന്നത്. ഡല്‍ഹിയിലെ ഭൂരിപക്ഷം ആശുപത്രികളിലും ഡല്‍ഹി നിവാസികള്‍ക്ക് മാത്രമേ ചികിത്സ നല്‍കൂവെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം എത്രമാത്രം അപക്വവും, ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തിനെതിരേയുള്ള വെല്ലുവിളിയുമാണെന്ന് അന്നേരം അദ്ദേഹം ഓര്‍ത്തില്ലെന്നോ? ഡല്‍ഹിയില്‍ താമസിക്കുന്നവരാണെന്ന തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ക്ക് മാത്രമേ കൊവിഡ് ചികിത്സ നല്‍കൂവെന്ന ഉത്തരവിലൂടെ മുഖ്യമന്ത്രി ഉദ്ദേശിക്കുന്നത് മറ്റുള്ളവര്‍ രോഗം വന്നു മരിച്ചു കൊള്ളട്ടെയെന്നാണോ.


ഡല്‍ഹി ഒരു സംസ്ഥാനം മാത്രമല്ല, ഇന്ത്യയുടെ മുഖമാണ്. ലോക രാഷ്ട്രങ്ങള്‍ ഇന്ത്യയെ കാണുന്നത് ഡല്‍ഹിയിലൂടെയാണ്. രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍നിന്നുമുള്ള ആളുകള്‍ ഡല്‍ഹിയില്‍ സ്ഥിരതാമസക്കാരായി കഴിയുന്നുണ്ട്. ഇന്ത്യയുടെ തലസ്ഥാന നഗരിയെന്ന നിലയില്‍ ഔദ്യോഗിക കാര്യനിര്‍വഹണങ്ങള്‍ക്കും, കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട ഭരണപരമായ കാര്യങ്ങള്‍ക്ക് വിവിധ സംസ്ഥാനങ്ങളില്‍നിന്നും വരുന്ന ഉയര്‍ന്ന ഉദ്യോഗസ്ഥരും തങ്ങുന്ന ഇടമാണ് ഡല്‍ഹി. ഇവര്‍ക്കാര്‍ക്കെങ്കിലും കൊവിഡ് ലക്ഷണം ഉണ്ടായാല്‍ ചികിത്സ നല്‍കുകയില്ലെന്ന ഉത്തരവ് എന്തുമാത്രം അപലപനീയമാണ്. ഇപ്പോള്‍ തന്നെ മുഖ്യമന്ത്രി കെജ്‌രിവാള്‍ ക്വാറന്റൈനില്‍ പ്രവേശിക്കപ്പെട്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ പരിശോധനാ ഫലം ഇന്ന് അറിയും.


ദിനംപ്രതി ആയിരക്കണക്കിനു ആളുകളാണ് ഇവിടെ രോഗബാധിതരാകുന്നത്. ഈ നില തുടരുകയാണെങ്കില്‍ മാസാവസാനത്തോടെ ഡല്‍ഹിയില്‍ രോഗികളുടെ എണ്ണം ഒരു ലക്ഷം കവിയുമെന്നാണ് ദുരന്തനിവാരണ അതോറിറ്റി വിദഗ്ധര്‍ പറയുന്നത്. രോഗപ്പകര്‍ച്ചയുടെ തുടക്കത്തില്‍ ആവശ്യമായ മുന്‍കരുതലുകളോ, പ്രതിരോധ പ്രവര്‍ത്തനങ്ങളോ കെജ്‌രിവാള്‍ സര്‍ക്കാരില്‍ നിന്നുണ്ടായില്ല. അതിന്റെ അനന്തരഫലമാണിപ്പോള്‍ ഡല്‍ഹി അനുഭവിച്ചുക്കൊണ്ടിരിക്കുന്നത്. ഇതിന് പ്രതിവിധി ഡല്‍ഹി നിവാസികളല്ലാത്തവര്‍ക്ക് കൊവിഡ് ചികിത്സ നിഷേധിക്കലല്ല. ഇതുകൊണ്ട് കൊവിഡ് വ്യാപനം ഡല്‍ഹിയില്‍ തടയാനുമാവില്ല. ഇപ്പോഴും വേണ്ടത്ര പരിശോധന നടത്താനുള്ള സംവിധാനം ഒരുക്കിയിട്ടില്ല.
സംസ്ഥാനത്ത് ഒരു പ്രതിസന്ധിയുണ്ടായാല്‍ അതിനെ നേരിടുന്നതില്‍ താനൊരു പരാജയമാണെന്ന്, ഡല്‍ഹി കലാപത്തിലും ഇപ്പോഴിതാ മഹാമാരിയെ പ്രതിരോധിക്കുന്ന വിഷയത്തിലും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തെളിയിച്ചിരിക്കുന്നു. ഡല്‍ഹി ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ജനറല്‍ അനില്‍ ബൈജാലുമായി രാജ്യത്തെ മതനിരപേക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെല്ലാം പല വിഷയങ്ങളിലും വിയോജിപ്പുണ്ടെങ്കിലും, ഡല്‍ഹിയില്‍ കൊവിഡ് ചികിത്സ ഡല്‍ഹിക്കാര്‍ക്കു മാത്രമെന്ന മുഖ്യമന്ത്രിയുടെ ഉത്തരവ് അദ്ദേഹം റദ്ദാക്കിയത് സ്വാഗതാര്‍ഹമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എയർ അറേബ്യയിൽ 129 ദിർഹമിൽ പറക്കാം

uae
  •  2 months ago
No Image

ട്രെയിന്‍ അപകടങ്ങള്‍ തടയുന്നത് ലക്ഷ്യമിട്ട്  റെയില്‍വേയുടെ ബോധവല്‍ക്കരണ ക്യാമ്പയിന്‍ ഉദ്ഘാടനം വ്യാഴാഴ്ച

Kerala
  •  2 months ago
No Image

ദുബൈ സഫാരി പാർക്ക് തുറന്നു

uae
  •  2 months ago
No Image

എഡിജിപിയെ മാറ്റണമെന്ന നിലപാടിലുറച്ച് സിപിഐ; ഡിജിപിയുടെ റിപ്പോര്‍ട്ട് വന്നതിനുശേഷം തീരുമാനമെന്ന് മുഖ്യമന്ത്രി  

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-02-10-2024

PSC/UPSC
  •  2 months ago
No Image

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് അറ്റസ്‌റ്റേഷൻ കേന്ദ്രം പുതിയ സ്ഥലത്തേക്ക് മാറ്റി

uae
  •  2 months ago
No Image

വർദ്ധിച്ചുവരുന്ന സംഘർഷങ്ങളിലും യുദ്ധഭീതിയിലും വിമാനങ്ങൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്ത് യുഎഇയിലെ എയർലൈനുകൾ

uae
  •  2 months ago
No Image

ഇറാന്റെ മിസൈലാക്രമണം; ഡല്‍ഹിയിലെ ഇസ്‌റാഈല്‍ എംബസിയുടെ സുരക്ഷ വര്‍ധിപ്പിച്ചു

National
  •  2 months ago
No Image

കേന്ദ്ര സര്‍ക്കാര്‍ 32849 രൂപ ധനസഹായം നല്‍കുന്നുവെന്ന് വ്യാജ പ്രചാരണം

National
  •  2 months ago
No Image

ഡല്‍ഹിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 2000 കോടി രൂപ വിലവരുന്ന കൊക്കെയ്ന്‍

National
  •  2 months ago