സപ്തതി നിറവില്‍ വി.എം സുധീരന്‍
തൃശൂര്‍: കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം സുധീരന്‍ എഴുപതിന്റെ നിറവില്‍. മണ്ണുത്തി കാളത്തോട് തണല്‍ അനാഥ മന്ദിരത്തിലാണ് അദ്ദേഹം പിറന്നാള്‍ ദിനം ചെലവഴിച്ചത്. തനിക്ക് 70 വയസായി എന്നു വിശ്വസിക്കാനുകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇപ്പോഴും പഴയ കെ.എസ്.യുക്കാരനാണ്. ഉച്ചയൂണ് സമൂഹത്തിലെ അനുകമ്പ അര്‍ഹിക്കുന്നവര്‍ക്കൊപ്പം വേണമെന്നു നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് മണ്ണുത്തിക്കടുത്ത് കാളത്തോട് തണല്‍ എന്ന സ്ഥാപനത്തിലെ 225 അന്തേവാസികള്‍ക്കൊപ്പം കൂടാന്‍ തീരുമാനിച്ചത്. ഭാര്യ ലത, മക്കളായ സലില, സരിന്‍, മരുമകന്‍ സായ്‌നാഥ്, പേരക്കുട്ടികളായ സായികൃഷ്ണ, ശ്രീനന്ദ്, മൂത്ത സഹോദരന്‍ ഡോ. വി.എം മനോഹരന്‍, ഭാര്യ വനജ എന്നിവരും കൂടെ ഉണ്ടായിരുന്നു. ഡി.സി.സി പ്രസിഡന്റ് ടി.എന്‍ പ്രതാപനും മുന്‍ ഡി.സി.സി പ്രസിഡന്റ് അബ്ദുറഹ്മാന്‍കുട്ടിയും മുന്‍കൈയെടുത്താണ് ചടങ്ങുകള്‍ സംഘടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."