പാന്‍മസാല വേട്ട: നിരോധിത ലഹരി ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു
വടക്കാഞ്ചേരി: നഗരത്തില്‍ പൊലിസിന്റെ നേതൃത്വത്തില്‍ വന്‍ പാന്‍മസാല വേട്ട. ഓട്ടുപാറ ജില്ലാ ആശുപത്രിക്ക് മുന്നിലെ പെട്ടികടയില്‍ നിന്ന് നിരോധിത ലഹരി ഉല്‍പന്നങ്ങള്‍ പിടികൂടി.
അംഗപരിമിതന്‍ നടത്തുന്ന പെട്ടിക്കടയില്‍ നിന്നാണ് ഹാന്‍സ്, ബോംബെ ഉല്‍പന്നങ്ങള്‍ എന്നിവ പിടിച്ചെടുത്തത്. ഉടമക്കെതിരേ കേസെടുത്തു. ആശുപത്രിക്ക് മുന്നിലെ പെട്ടികടകളില്‍ വന്‍തോതില്‍ ലഹരി ഉല്‍പന്ന വില്‍പന നടക്കുന്നതായി വ്യാപക പരാതി ഉയര്‍ന്നിരുന്നു. പലവട്ടം പൊലിസ് കച്ചവടക്കാര്‍ക്ക് താക്കീത് നല്‍കിയിട്ടും ഇവര്‍ കച്ചവടത്തില്‍ നിന്ന് പിന്‍മാറില്ല.
ലഹരി ഉല്‍പന്നങ്ങള്‍ വന്‍ വിലക്കാണ് ഇവിടെ വിറ്റഴിച്ചിരുന്നത്. ഇവര്‍ക്ക് ഉല്‍പന്നങ്ങള്‍ എത്തിച്ച് നല്‍കുന്നതിന് ഇതര സംസ്ഥാന തൊഴിലാളികളും മേഖലയില്‍ തമ്പടിച്ചിരുന്നു. നൂറ് പേക്കറ്റ് ഹാന്‍സും, 50 പേക്കറ്റ് ബോംബെയുമാണ് ഇന്നലെ പിടികൂടിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."