വിദ്യാര്‍ഥികളെ വെയിലത്ത് നിര്‍ത്തിയ ബസ് കണ്ടക്ടര്‍ക്കെതിരേ നടപടി
മട്ടന്നൂര്‍: മട്ടന്നൂര്‍ ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികളെ ബസ് പുറപ്പെടും വരെ പൊരിവെയിലത്ത് നിര്‍ത്തിയ സംഭവത്തില്‍ കണ്ടക്ടര്‍ക്കെതിരെ നടപടി.
കണ്ണൂര്‍,ഇരിട്ടി റൂട്ടിലോടുന്ന ലക്ഷ്യ ബസിന്റെ കണ്ടക്ടര്‍ എം.പി പ്രജിത്തിന്റെ ലൈസന്‍സ് രണ്ടു മാസത്തേക്ക് തലശ്ശേരി ജോയിന്റ് ആര്.ടി.ഒ ഇ.എസ് ഉണ്ണിക്കൃഷ്ണന് സസ്പെന്‍ഡ് ചെയ്തു. ബസ് ജീവനക്കാരില്‍ നിന്ന് പിഴയും ഈടാക്കി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പരീക്ഷയെഴുതാന്‍ പോകുന്ന വിദ്യാര്‍ഥികളെ വെയിലില്‍ ബസിന് പുറത്തു നിര്‍ത്തിയ സംഭവത്തില്‍ പതിഷേധം ഉയര്‍ന്നിരുന്നു.
ഇതെ തുടര്‍ന്ന് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ ചൊവ്വാഴ്ച രാവിലെ മുതല്‍ മട്ടന്നൂര്‍ ബസ് സ്റ്റാന്റില്‍ പരിശോധന നടത്തി.
ഇതേ സമയംനട്ടുച്ച വെയിലത്തും വിദ്യാര്‍ഥികളെ ബസ് കയറാന്‍ ജീവനക്കാരുടെ അനുവാദംതേടി കാത്തു നില്‍ക്കേണ്ട അവസ്ഥയെക്കതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന് അധികൃതരില്‍ നിന്ന് വിശദീകരണം തേടി.
നിയമ വിരുദ്ധ നടപടിയാണ് കഴിഞ്ഞ ദിവസം മട്ടന്നൂരില്‍ നടന്നതെന്ന് ബാലാവകാശ കമ്മിഷന് ചെയര്മാന് അഡ്വ. പി. സുരേഷ് പറഞ്ഞുസംസ്ഥാനത്തിന്റെ പല സ്ഥലങ്ങളില്‍ നിന്നും ഇത്തരം സംഭവങ്ങളില്‍ കമ്മിഷന് പരാതി ലഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."