വോട്ടിങ് മെഷീനും വി.വി പാറ്റ് മെഷീനും അസി. റിട്ടേണിങ് ഓഫിസര്‍മാര്‍ ഏറ്റുവാങ്ങി
തളിപ്പറമ്പ്: ലോക്സഭാ തെരഞ്ഞെടുപ്പിന് ജില്ലയില്‍ ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നു. ഇലക്ഷന് കമ്മീഷന്റെ നിര്‍ദേശപ്രകാരം ജില്ലയിലെ 11 നിയോജകമണ്ഡലത്തിലേക്കുളള വോട്ടിങ് മെഷീനും വി.വി പാറ്റ് മെഷീനും അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍മാര്‍ ഏറ്റുവാങ്ങി.
ജില്ലയിലെ 1157 പോളിങ് സ്റ്റേഷനുകളിലേക്കുളള വോട്ടിങ് മെഷീനുകളും വി.വി പാറ്റ് മെഷീനുകളുമാണ് കാഞ്ഞിരങ്ങാട് കിന്‍ഫ്ര പാര്‍ക്കിലെ ഇലക്ഷന്വിഭാഗത്തിന്റെ ഗോഡൗണില്‍ നിന്നും വേര്‍തിരിച്ചു നല്‍കിയത്. റിസര്‍വ് മെഷീനുകള്‍ ഉള്‍പ്പെടെ 2250 ഓളം മെഷീനുകളാണ് തെരഞ്ഞെടുപ്പിന് ഉപയോഗിക്കാന്‍ സജ്ജമാക്കിയിട്ടുളളത്. എ.ആര്.ഒ മാര്‍ക്ക് അനുവദിച്ചിട്ടുളള മെഷീനുകള്‍ സീരിയല്‍ നമ്പര്‍ അനുസരിച്ച് ഏറ്റുവാങ്ങിയ ശേഷം സാധാരണയായി അരുടെ കസ്റ്റഡിയിലാണ് സൂക്ഷിക്കേണ്ടത്.
ഇതിന് സ്കൂളുകളിലെയും കോളജുകളിലെയും മുറികളാണ് അനുവദിക്കാറ്. എന്നാല്‍ പരീക്ഷകള്‍ അവസാനിക്കാത്തതിനാല്‍ സ്കൂളുകളില്‍ ഇതുവരെ മുറികള്‍ അനുവദിച്ചു കിട്ടിയിട്ടില്ല. അതുവരെ കാഞ്ഞിരങ്ങാട് കിന്‍ഫ്ര പാര്‍ക്കിലെ ഇലക്ഷന്വിഭാഗത്തിന്റെ ഗോഡൗണില്‍ മെഷീനുകള്‍ സൂക്ഷിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."