HOME
DETAILS
MAL
ക്ലാസുകള്‍ തുടങ്ങിയില്ലെങ്കില്‍ അഡ്മിഷന് ഫീസ് തിരിച്ചുനല്‍കണം: ബാലാവകാശ കമ്മിഷന്
backup
June 10 2020 | 03:06 AM
തിരുവനന്തപുരം: ഉയര്‍ന്ന ഫീസ് നല്കി അഡ്മിഷന് എടുത്ത ശേഷം പഠനം തുടരാന്‍ കഴിയാതെ സ്കൂള്‍ മാറിയ കുട്ടികള്‍ക്ക് അഡ്മിഷന് ഫീസ് തിരിച്ചു നല്‍കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്.
രക്ഷിതാക്കള്‍ കുട്ടികള്‍ക്കായി നല്കിയ അഡ്വാന്‍സ് പണം ക്ലാസുകള്‍ ആരംഭിച്ചിട്ടില്ലെങ്കില്‍ തിരിച്ചുകിട്ടാന്‍ അര്‍ഹതയുണ്ടെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷന് അംഗം കെ. നസീര്‍ ഉത്തരവു പുറപ്പെടുവിച്ചത്.
സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിര്‍ദേശം കര്‍ശനമായി നടപ്പാക്കണമെന്ന് കാണിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, സി.ബി.എസ്.ഇ മേഖല ഓഫിസര്‍ എന്നിവര്‍ ഉത്തരവ് പുറപ്പെടുവിക്കണമെന്നും കമ്മിഷന് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."