HOME
DETAILS
MAL
താലൂക്കോഫിസിലെത്തുന്നവര്ക്ക് ഭീഷണിയായി ഉണങ്ങിയ മരം
backup
July 03 2018 | 07:07 AM
കണ്ണൂര്‍: കണ്ണൂര്‍ താലൂക്ക് ഓഫിസ് പരിസരത്തെ ഉണങ്ങിയ മരം വെട്ടിമാറ്റാന്‍ നടപടിയില്ല.മഴ കൊണ്ടണ്ട് ദ്രവിച്ച മരം ഏതു നിമിഷവും പൊട്ടിവീഴാവുന്ന നിലയിലാണ്.
താലൂക്ക് ഓഫിസിലേക്ക് കയറുന്ന പ്രധാന വഴിയിലാണ് മരം ഉള്ളത്.വിവിധ ആവശൃങ്ങള്‍ക്കായി നിരവധി പേരാണ് ഇതുവഴി താലുക്ക് ഓഫിസിലെത്തുന്നത്. സ്റ്റാമ്പ് പേപ്പര്‍ വാങ്ങാനും ലേബര്‍ ഓഫിസിലേക്കുമുളള വഴിയാണിത്.മരത്തിന്റെ ശാഖകള്‍ ഇതിനകം തന്നെ പൊട്ടിവീണു. തടിമരമാണ് വീഴാന്‍ പാകത്തില്‍ നില്‍ക്കുന്നത്. മരം വെട്ടിമാറ്റി അപകടാവസ്ഥയില്ലാതാക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."