HOME
DETAILS
MAL
റോഡില്‍ കുഴി 'വാട്ടര്‍ അതോറിറ്റി വക'
backup
July 03 2018 | 07:07 AM
കൊളച്ചേരി: കൊളച്ചേരി മയ്യില്‍ റോഡില്‍ കരിങ്കല്‍കുഴി മുതല്‍ പാടിക്കുന്ന് വരെ റോഡിന്റെ ഒരു വശത്തെ ടാര്‍ ഇളകി ഗര്‍ത്തം രൂപപ്പെട്ടു. കുടിവെള്ളത്തിന്റെ പൈപ്പിടുന്നതിന് വേണ്ടി കുഴിയെടുത്ത് മൂടിയ മണ്ണ് ഒലിച്ചുപോയാണ് കുഴി രൂപപ്പെട്ടത്.
നാല് മാസം മുമ്പാണ് റോഡ് കുത്തിപ്പൊളിച്ച് ഇവിടെ പൈപ്പിട്ടത്. എന്നാല്‍ ശരിയായ രീതിയില്‍ മണ്ണ് ഉറപ്പിക്കുകയോ റീടാന് ചെയ്യുകയോ ചെയ്തിരുന്നില്ല. കുന്നിറക്കമുള്ള ഇവിടെ മഴ വെള്ളം കുത്തിയൊലിച്ച് കുഴി രൂപപ്പെടുകയായിരുന്നു. കാല്‍നട യാത്രക്കാര്‍ക്കാണ് ഇത് ഏറെ അപകടം വരുത്തുന്നത്. പൈപ്പിടുന്നതിന് വേണ്ടി റോഡില്‍ കുഴിയെടുത്താല്‍ അത് പൂര്‍വ സ്ഥിതിയിലാക്കേണ്ടത് ജല അതോറിറ്റിയാണ്. എന്നാല്‍ ഇവര്‍ കാണിക്കുന്ന അനാസ്ഥ കാരണം പൊതുജനങ്ങളാണ് ബുദ്ധിമുട്ടനുഭവിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."