അപകടം കണ്ടറിയും ബ്രിട്ടന്റെ സാറ്റ്‌ലൈറ്റ്
ബ്രിട്ടന്‍ നിര്‍മിച്ച സാറ്റ്‌ലൈറ്റായ റിമൂവ് ഡെബ്രിസ് ഭൂമിയെ പരിക്രമണം ചെയ്യുന്ന അപകടകരമായുള്ള ഓര്‍ബിറ്റുകളെ കണ്ടെത്താന്‍ സാധിക്കുമെന്ന് ബ്രിട്ടീഷ് സ്‌പെസ് ഏജന്‍സി പറഞ്ഞു. അപകടകരമായ ഓര്‍ബിറ്റുകളെ കണ്ടെത്തുന്ന ആദ്യ സാറ്റ്‌ലൈറ്റാണ് ഇതെന്നും ഏജന്‍സി പറഞ്ഞു.
ഈ സാറ്റ്‌ലൈറ്റിലൂടെ 100 കിലോഗ്രാം ഭൂമിക്ക് അപകടകരമായ ഓര്‍ബിറ്റുകളെ കണ്ടെത്തിയിട്ടുണ്ട്. ഇതിനായി സാറ്റ്‌ലൈറ്റില്‍ പുതിയ കാമറകളും റഡാര്‍ സംവിധാനങ്ങളുമാണ് ഉപയോഗിക്കുന്നത്.
ഗ്രഹത്തിന്റെ ചുറ്റുപാടുമായി ബഹിരാകാശ അവശിഷ്ടങ്ങള്‍ കിടക്കുന്നതെന്നത് പ്രാധാന്യം അര്‍ഹിക്കുന്ന വസ്തുതയാണ്. ഇത്തരം അവശിഷ്ടങ്ങള്‍ ബുള്ളറ്റിനെക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്നതാണ്. ഇതു അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിനു തന്നെ അപകടകരമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കണ്ടുപിടിത്തം പൂര്‍ണമായി കഴിഞ്ഞാല്‍ ഇത്തരം അവശിഷ്ടങ്ങളെ നീക്കം ചെയ്യാന്‍ സാധിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. റിമൂവ് ഡെബ്രിസ് വിജയകരമാണെങ്കില്‍ ഉടന്‍തന്നെ ഇതുപോലുള്ള പദ്ധതികള്‍ ഉടന്‍ ഉണ്ടാകുമെന്ന് യൂനിവേഴ്‌സിറ്റി ഓഫ് സര്‍വേയിലെ പ്രൊഫസര്‍ ഗുജലിമോ അജിലെറ്റി പറഞ്ഞു.
സാറ്റ്‌ലൈറ്റ് ഉല്‍പാദകരായ എസ്.എസ്.എല്‍.ടിയും ടെക്‌നോളജി ബോര്‍ഡ് ഡിസൈനറായ എയര്‍ബസും ചേര്‍ന്നാണ് സാറ്റ്‌ലൈറ്റ് വികസിപ്പിച്ചെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."