51,100 കേസുകള്‍; കൊവിഡില്‍ ചൈനയിലെ വുഹാനെ മറികടന്ന് മുംബൈ
മുംബൈ: മുംബൈയിലെ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനവ്. കൊവിഡ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാനേയും പിന്നിലാക്കിയിരിക്കുകയാണ് രാജ്യത്തിന്റെ സാമ്പത്തി, വിനോദ തലസ്ഥാനമായ മുംബൈ. 51,100 കേസുകളാണ് ഇവിടെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
വുഹാനിലേതിനേക്കാള്‍ 700 അധികം കേസുകളാണ് ഇപ്പോള്‍ മുംബൈയില്‍ ഉള്ളത്. വുഹാനില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 50333 കേസുകളാണ്. 3869 പേരാണ് വുഹാനില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം. ഡിസംബറിലാണ് ചൈനയിലെ വുഹാനില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇന്ത്യയില്‍ കൊവിഡ് ഗുരുതരമായി ബാധിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര. സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 90,000 കടന്നു. ചൈനയില്‍ 84,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
സംസ്ഥാനത്ത് ഇതുവരെ 90787 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.42,638 ആളുകള്‍ രോഗമുക്തി നേടിയിട്ടുണ്ട്.
മഹാരാഷ്ട്ര സര്‍ക്കാറിന്റെ കണക്കുകള്‍പ്രകാരം 24 മണിക്കൂറില്‍ സംസ്ഥാനത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 2259 ആണ്. രാജ്യത്ത് 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്ത നാലില്‍ ഒന്നു കേസുകള്‍ മഹാരാഷ്ട്രയിലാണ്. 24 മണിക്കൂറില്‍ 9987 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍.
മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3289 ആണ്. കഴിഞ്ഞ 24 മണിക്കൂറില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തത് 120 മരണങ്ങളാണ്. മുംബൈയില്‍ മരിച്ചവരുടെ എണ്ണം 1760 ആണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."