HOME
DETAILS

വഖ്ഫ് ഭൂമിയില്‍ വീട് നിര്‍മാണം; പ്രതിഷേധവുമായി വഖ്ഫ് സംരക്ഷണ സമിതി

  
backup
July 13 2016 | 19:07 PM

%e0%b4%b5%e0%b4%96%e0%b5%8d%e0%b4%ab%e0%b5%8d-%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0

കോഴിക്കോട്: മാവൂര്‍ താത്തൂര്‍ ജുമാമസ്ജിദിന്റെ വഖ്ഫ് ഭൂമിയില്‍ വീട് നിര്‍മിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് വഖ്ഫ് സംരക്ഷണ സമിതി ചെയര്‍മാന്‍ മോയിന്‍ ബാപ്പു അറിയിച്ചു. വഖ്ഫിന് കീഴിലുള്ള സ്ഥലം പള്ളിപരിപാലനത്തിനും മതപഠനത്തിനും മാത്രമാണ് ഉപയോഗിക്കാന്‍ കഴിയുക. ഈ നിയമം ലംഘിച്ചാണ് കാന്തപുരത്തിന്റ നേതൃത്വത്തില്‍ വീട് നിര്‍മാണം നടത്തിയത്. ജനുവരി 10ന് കോഴിക്കോട് കടപ്പുറത്ത് നടന്ന മീലാദ് സമ്മേളനത്തിലാണ് വഖ്ഫ് ഭൂമിയില്‍ വീടുനിര്‍മിച്ചു നല്‍കുമെന്ന് കാന്തപുരം പ്രഖ്യാപിച്ചത്. 30 വീടുകള്‍ നിര്‍മിക്കുമെന്നാണ് പ്രഖ്യാപിച്ചതെങ്കിലും 10 എണ്ണത്തിന്റ നിര്‍മാണമാണ് ഇതുവരെ പൂര്‍ത്തിയായത്.
വഖ്ഫ് ഭൂമിയില്‍ വീടു നിര്‍മിക്കാനുള്ള നീക്കത്തിനെതിരേ വഖഫ് സംരക്ഷണ സമിതി അംഗങ്ങള്‍ ചീഫ് സെക്രട്ടറി, ജില്ലാ കലക്ടര്‍, ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കു പരാതി നല്‍കിയെങ്കിലും പരിഹാരമായില്ല. 150 ഏക്കറോളം വരുന്ന വഖ്ഫ് ഭൂമിയില്‍ ശ്മശാനത്തിനും അനുബന്ധ സ്ഥാപനങ്ങള്‍ക്കും മാത്രമെ ഉടമസ്ഥവകാശമുള്ളൂ. വഖ്ഫ് ബോര്‍ഡിന്റ ഒഴിപ്പിക്കല്‍ നടപടി നടന്നുകൊണ്ടിരിക്കെയാണ് അനധകൃതമായി രേഖകള്‍ ഉണ്ടാക്കി വീട് നിര്‍മാണം നടത്തിയത്. അനധികൃത വീട് നിര്‍മാണം വഖ്ഫ് ബോര്‍ഡ് ഉള്‍പ്പെടെയുള്ളവരുടെ ഒത്താശയോടെ മാത്രമേ നടക്കുകയുള്ളൂവെന്നും വഖ്ഫ് സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ പറയുന്നു.
വഖ്ഫ് ഭൂമിയില്‍ ബോര്‍ഡിന്റ അനുവാദമില്ലാതെ കെട്ടിടമുണ്ടാക്കുന്നത് വഖ്ഫ് റൂള്‍ 95 പ്രകാരം കുറ്റകരമാണെന്ന് ഓഡര്‍ കൊടുത്തിട്ടും ഉത്തരവ് ലംഘിച്ച് മസ്ജിദ് കമ്മിറ്റി വീടുണ്ടാക്കുകയായിരുന്നു. കൂടാതെ ആയിരത്തോളം ജനറല്‍ ബോഡി അംഗങ്ങളുള്ള മഹല്ലില്‍ 2011ന് ശേഷം നിയമാനുസൃതമുള്ള ജനറല്‍ ബോഡി വിളിച്ചുചേര്‍ത്തിട്ടില്ല. വഖ്ഫ് സ്വത്ത് അന്യാധീനപ്പെടുത്തിയവരുടെ ആധിപത്യമുള്ള വ്യാജ കമ്മിറ്റിയാണ് ഇപ്പോഴത്തെ നടത്തിപ്പുകാര്‍. എന്നാല്‍ വഖ്ഫ് ബോര്‍ഡില്‍ 150 ആളുകള്‍ക്ക് മെമ്പര്‍ഷിപ്പ് കൊടുത്തിട്ടുണ്ടെന്നും ഏപ്രില്‍ 14ന് ജനറല്‍ ബോഡിയില്‍ 92 ആളുകള്‍ പങ്കെടുത്തിട്ടുണ്ടെന്നുമുള്ള വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി നല്‍കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശൈത്യകാലം പ്രമാണിച്ച് കൂടൂതല്‍ സര്‍വീസുകളൊരുക്കി, ബജറ്റ് എയര്‍ലൈനായ സ്‌കൂട്ട്

National
  •  2 months ago
No Image

അന്‍വറിന്റെ പിന്നില്‍ മതമൗലികവാദ സംഘടനകളെന്ന് പാലൊളി മുഹമ്മദ് കുട്ടി

Kerala
  •  2 months ago
No Image

വേള്‍ഡ് സ്‌കില്‍സ് കോമ്പറ്റീഷനില്‍ ഇന്ത്യന്‍ തിളക്കം; വെങ്കലവുമായി തൃശൂര്‍ സ്വദേശി

Kerala
  •  2 months ago
No Image

തെങ്ങ് മറിച്ചിടുന്നതിനിടെ വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു

Kerala
  •  2 months ago
No Image

സിദ്ദീഖ് ഉടന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുമെന്ന് അഭിഭാഷകന്‍

Kerala
  •  2 months ago
No Image

സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റിക്കൊന്ന കേസ്: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

Kerala
  •  2 months ago
No Image

മാന്യമായ പരിഗണന നല്‍കിയിട്ടില്ല; മമ്മൂട്ടി സി.പി.എം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

Kerala
  •  2 months ago
No Image

മലപ്പുറത്തിനെതിരെ വിദ്വേഷ പരാമര്‍ശവുമായി മുഖ്യമന്ത്രി;  രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മലപ്പുറത്ത് കോടികളുടെ ഹവാല, സ്വര്‍ണക്കടത്ത്

Kerala
  •  2 months ago
No Image

പോക്‌സോ കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍

Kerala
  •  2 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം; ഹിയറിങ്ങില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണം

Kerala
  •  2 months ago