HOME
DETAILS
MAL
തലശേരി-മൈസൂരു റെയില്‍പാത: സര്‍വേ നടപടികള്‍ ആരംഭിച്ചു
backup
July 03 2018 | 07:07 AM
കൂത്തുപറമ്പ്: തലശേരി-മൈസൂരു റെയില്‍പാത നിര്‍മാണ പദ്ധതിയുടെ ഭാഗമായുള്ള സര്‍വേ നടപടികള്‍ ആരംഭിച്ചു. ഹെലികാം ഉപയോഗിച്ച് സൈറ്റ് പരിശോധനയാണ് നടക്കുന്നത്.
കോട്ടയം പഞ്ചായത്തിലെ തള്ളോട് കനാല്‍ ഭാഗത്താണ് തിങ്കളാഴ്ച സര്‍വേ നടന്നത്. കഴിഞ്ഞദിവസം ചില സ്ഥലത്ത് നമ്പര്‍ മാര്‍ക്ക് ചെയ്ത് കുറ്റികള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
ഹെലികാമില്‍ ഒന്നര കിലോമീറ്റര്‍ ദൂരം വരെയുള്ള ദൃശ്യം പതിയും. മുംബൈയിലെ ക്യൂ മാക്സ് ടെക്നോ കണ്സല്ട്ടന്റിനാണ് സര്‍വേയുടെ ചുമതല.
പദ്ധതി നടപ്പാക്കാന്‍ അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ വിവിധ സ്ഥലങ്ങളില്‍ സര്‍വേ നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."