മാറ്റത്തിന്റെ മണിമുഴക്കി അധ്യയന വര്‍ഷം അവസാനിക്കുന്നു
ആലത്തൂര്‍: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളില്‍ മാറ്റത്തിന്റെ മണി മുഴക്കിയ അധ്യയന വര്‍ഷം അവസാനിക്കുന്നു. ജനകീയ പങ്കാളിത്തത്തോടെ വിദ്യാഭ്യാസ മേഖലയില്‍ വന്‍ പൊളിച്ചെഴുത്തിനാണ് ഈ അധ്യനവര്‍ഷം തുടക്കം കുറിച്ചത്. ഇതിന്റെ ഭാഗമായി ആവിഷ്‌കരിച്ച ഏഴിന കര്‍മപദ്ധതിയിലൂടെ അധ്യയന അന്തരീക്ഷത്തില്‍ സമഗ്രമാറ്റമുണ്ടായി.
അധ്യയനം അത്യാധുനികമായിഎട്ട് മുതല്‍ പന്ത്രണ്ട് ക്ലാസുകള്‍ ഹൈടെക് ആക്കുന്നതിനുള്ള പദ്ധതി് രണ്ടുവര്‍ഷം മുമ്പ് പൊതു വിദ്യാഭ്യാസ വകുപ്പ് തുടക്കം കുറിച്ചതാണ്. ഇതിനു തുടര്‍ച്ചയായി എല്ലാ ക്ലാസ് മുറികളിലും ലാപ്‌ടോപ്, മള്‍ട്ടിമീഡിയ പ്രൊജക്ടര്‍, വൈറ്റ് ബോര്‍ഡ്, ശബ്ദ സംവിധാനം എന്നിവ സജ്ജമായി. ഐ.ടി ലാബില്‍ ഡെസ്‌ക്‌ടോപ്പ്,യു.പി.എസ്, മള്‍ട്ടി ഫങ്ഷന്‍ പ്രിന്റര്‍, എല്‍.സി.ഡി. ടി.വി, എച്ച്.ഡി ക്യാമറ എന്നിവ നല്‍കി.
ഐ.ടി ലാബിലെ സെര്‍വര്‍ ക്ലാസ് മുറിയിലെ കംപ്യൂട്ടറുമായി ബന്ധിപ്പിച്ച് വിവരങ്ങള്‍ പങ്കുവെക്കുന്നതായി ഐ.ടി.അറ്റ് സ്‌കൂള്‍ വിഭാഗം വ്യക്തമാക്കി. പി.ടി.എ., പൂര്‍വ വിദ്യാര്‍ഥി സംഘടനളുടെ പ്രവര്‍ത്തനം സക്രിയമാകുകയും ഏകോപിപ്പിക്കുകയും ചെയ്തു. ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ കൂടുതല്‍ പ്രവീണ്യം പകരാന്‍ അക്കാദമിക് പശ്ചാത്തലവും കായിക മികവു നേടുന്നതിനുള്ള അവസരമൊരുക്കി. കൂടുതല്‍ ക്ലാസുകളില്‍ കംപ്യൂട്ടര്‍, ഇന്റെര്‍നെറ്റ് സൗകര്യം ലഭ്യമായി. എല്ലാ പ്രൈമറി സ്‌കൂളുകളിലും കേന്ദ്രീകൃത കംപ്യൂട്ടര്‍ ലാബുകള്‍ സജ്ജമായി.
ഓരോ വിദ്യാര്‍ഥിയുടെയും കഴിവുകള്‍ പ്രത്യേകം കണ്ടെത്തി വികസിപ്പിക്കുന്നതിനു പദ്ധതി ആവിഷ്‌കരിച്ചു. ഇവര്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശം നല്‍കുന്നതിനൊപ്പം പാഠ്യേതര കഴിവുകള്‍ പ്രോത്സാഹിപ്പിക്കുയും ചെയ്യുന്നു. ടാലന്റ് ലാബ് എന്ന പേരിലാണ് ഈ പ്രവര്‍ത്തനം ഏകോപിപ്പിച്ചത്.
ഓരോ വിദ്യാലയത്തിനും പ്രത്യേകം മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി. രാജ്യാന്തര നിലവാരത്തിലേക്ക് വിദ്യാലയത്തെ ഉയര്‍ത്തുക എന്ന ദൂരക്കാഴ്ചയോടെയാണിത്. ഒരു സ്ഥാപനത്തെ വിവിധ മേഖലകളായി തിരിച്ചാണ് കര്‍മ പദ്ധതി ആസൂത്രണം ചെയ്തത്. സ്ഥാപന മേധാവിയുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പൊതുജനത്തിന്റെയും സഹകരണവും പങ്കാളിത്തവുമാണ് പദ്ധതിയെ വിജയത്തിലെത്തിച്ചതെന്ന് വിദ്യാഭ്യാസ വിദഗ്ധരും അധ്യാപക സംഘടനകളും വിലയിരുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."