'ശമ്പളകുടിശിക ജി.പി.എഫിലേക്ക് മാറ്റുവാനുളള ഉത്തരവ് പിന്‍വലിക്കണം'
തൃശൂര്‍: ശമ്പളപരിഷ്കരണ കുടിശ്ശിക ജി.പി.എഫിലേക്ക് മാറ്റുവാനുളള ഉത്തരവ് പിന്‍വലിക്കണമെന്ന് എന്‍.ജി.ഒ അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് എന്‍.രവികുമാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇന്ദിരാഭവനില്‍ നടന്ന ജില്ലാ പ്രവര്‍ത്തക കണ്വന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനറല്‍ സെക്രട്ടറി എന്‍.കെ ബെന്നി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് കെ.പി ജോസ് അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.കെ അലിമുഹമ്മദ്, ജില്ലാ സെക്രട്ടറി സന്തോഷ് തോമസ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.വി സനല്‍കുമാര്‍, സി.ജെ വില്സന് ജില്ലാ ട്രഷറര്‍ എം.ഒ ഡെയ്സന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി.ജി രഞ്ജിത്ത്, പി.ആര് അനൂപ്, ടി.പി ഹനീഷ്കുമാര്‍, എ.നിഖില്‍ മോഹന്‍, കെ.എന്‍.നാരായണന്, എ.വില്സന്പോള്, പി.വി.റോയ്, അനൂബ്.പി.തമ്പി, ഇ.രൂപേഷ്, ഇ.എസ് അജിത്ത്കുമാര്‍, എ.എസ് നദീറ, വി.കെ ഉണ്ണികൃഷ്ണന്, സി.കെ ബാലന്, ടി.പി സജീവ്, സ്റ്റീഫന്‍ മഞ്ഞില, കെ.എച്ച് രാജേഷ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."