HOME
DETAILS

മണിപ്പൂരില്‍ ബി.ജെ.പിക്ക് തിരിച്ചടി ; കോണ്‍ഗ്രസ് വിമതരെ സഭയില്‍ പ്രവേശിപ്പിക്കരുതെന്ന് കോടതി

  
backup
June 10 2020 | 03:06 AM

%e0%b4%ae%e0%b4%a3%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95

 


ഇംഫാല്‍: രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള അവസാനഘട്ട ഒരുക്കങ്ങള്‍ക്കിടെ മണിപ്പൂരില്‍ ബി.ജെ.പിക്കു തിരിച്ചടി. നിയമസഭാ തെരഞ്ഞെടുപ്പിനു പിന്നാലെ കോണ്‍ഗ്രസ് വിട്ട കോണ്‍ഗ്രസ് വിമത എം.എല്‍.എമാരെ നിയമസഭയില്‍ പ്രവേശിപ്പിക്കരുതെന്നാണ് കഴിഞ്ഞ ദിവസം മണിപ്പൂര്‍ ഹൈക്കോടതി ഉത്തരവിട്ടത്.
ഇവരെ അയോഗ്യരാക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യത്തില്‍ നിയമസഭാ സ്പീക്കര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ എം.എല്‍.എമാരെ സഭയില്‍ പ്രവേശിപ്പിക്കരുതെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഈ എം.എല്‍.എമാര്‍ ബി.ജെ.പിയെ അനുകൂലിച്ച് വോട്ടുചെയ്യുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, കോടതിയുടെ വിധിയോടെ ഇവരുടെ വോട്ട് കിട്ടുമെന്ന പ്രതീക്ഷ ബി.ജെ.പിക്കു നഷ്ടപ്പെട്ടിരിക്കുകയാണ്.
ഇവരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി 2018 നവംബര്‍ എട്ടിനുതന്നെ സ്പീക്കറെ സമീപിച്ചിരുന്നു. ഇക്കാര്യത്തില്‍ ഇതുവരെ സ്പീക്കര്‍ വൈ. ഖേംചന്ദ് തീരുമാനമെടുക്കാത്തതിനെയും കോടതി വിമര്‍ശിച്ചു. സ്പീക്കറുടെ നടപടിയെ വഞ്ചനാപരമെന്നാണ് കോടതി വിശേഷിപ്പിച്ചത്.
2017ലെ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം സംസ്ഥാനത്ത് സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പിയെ സഹായിച്ച ഈ എം.എല്‍.എമാര്‍, കോണ്‍ഗ്രസില്‍നിന്നു രാജിവച്ചിരുന്നെങ്കിലും കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ച എം.എല്‍.എ സ്ഥാനം രാജിവയ്ക്കാന്‍ തയാറായിരുന്നില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago
No Image

കലാപകാരികള്‍ക്കും ബുള്‍ഡോസര്‍ രാജിനും 'കൈ' യോടെ മറുപടി നല്‍കി നൂഹ്; മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്ത്

National
  •  2 months ago
No Image

പെൺകുട്ടിയെ അപമാനിച്ച കേസിൽ രണ്ട് പേർ പിടിയിൽ

latest
  •  2 months ago
No Image

ഹൂഡയുടെ കൈവിട്ടകളി

National
  •  2 months ago
No Image

കാണാതെ പോയ ജാതി സമവാക്യം; ഹരിയാനയില്‍ നിര്‍ണായകമായത് പിന്നോക്കദലിത് വോട്ടുകള്‍

National
  •  2 months ago
No Image

100 വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മില്‍ട്ടണ്‍; കാറ്റഗറി അഞ്ചിലേക്ക് ഉയര്‍ത്തി, ഫ്‌ളോറിഡയില്‍ അടിയന്തിരാവസ്ഥ

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago