ഒരേ രജിസ്‌ട്രേഷന്‍ നമ്പരുള്ള രണ്ട് ലോറികള്‍ പിടികൂടി
ശാസ്താംകോട്ട: ഒരേ രജിസ്‌ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ച് മണ്ണ് കടത്തിയ രണ്ട് ടിപ്പര്‍ ലോറികള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. ശൂരനാട് തെക്ക് ഇരവിച്ചിറ നടുവില്‍ സ്വദേശി കൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ള രണ്ട് വാഹനങ്ങള്‍ക്കാണ് ഒരേ രജിസ്‌ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ചത്.
കുന്നത്തൂര്‍ ജോയിന്റ് ആര്‍.ടി.ഒ എച്ച് അന്‍സാരിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് രണ്ട് ദിവസമായി നടത്തിയ നിരീക്ഷണത്തിന് ശേഷമാണ് ചക്കുവള്ളി, ഇടയ്ക്കാട് എന്നിവിടങ്ങളില്‍ നിന്നും വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ എം.ജി മനോജ്, രാംജി കെ. കരന്‍, ധനീഷ്‌കുമാര്‍, മുഹമ്മദ് സുജീര്‍ എന്നിവര്‍ ചേര്‍ന്ന് വാഹനങ്ങള്‍ പിടികൂടിയത്. പിടിച്ചെടുത്ത രണ്ട് വാഹനങ്ങളും ഫിറ്റ്‌നസ് കാലാവധി കഴിഞ്ഞതും നികുതി അടയ്ക്കാത്തതായും കണ്ടെത്തിയതിനെ തുടര്‍ന്ന് മോട്ടോര്‍ വാഹന നിയമപ്രകാരവും, വ്യാജമായി നമ്പര്‍ പതിച്ചതിന് ഐ.പി.സി വകുപ്പ് പ്രകാരവും കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."