ലഘുലേഖ വിതരണം തുടങ്ങി
കോഴിക്കോട്: ഗതാഗത പ്രശ്നങ്ങളില്ലാത്ത നഗരമായി കോഴിക്കോടിനെ മാറ്റുന്നതിന് ട്രാഫിക് പൊലിസ് ആരംഭിച്ച 'ശുഭയാത്ര' പദ്ധതിയുടെ ഭാഗമായി ലഘുലേഖകള്‍ വിതരണം ചെയ്തു തുടങ്ങി. സ്ത്രീസുരക്ഷ, ഗതാഗത സുരക്ഷ, ഡ്രൈവര്‍മാര്‍ക്കുള്ള നിര്‍ദേശങ്ങള്‍ നല്‍കുക എന്നിവയാണു പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഓട്ടോ-ടാക്സി, ബസുകള്‍ എന്നിവയില്‍ ട്രാഫിക് പോലിസിന്റെ നിര്‍ദേശങ്ങളടക്കിയ സ്റ്റിക്കറുകള്‍ പതിക്കുകയും ഡ്രൈവര്‍മാരെ ബോധവല്‍ക്കരിക്കുന്നതിനായി ലഘുലേഖ വിതരണവുമാണു നടത്തുന്നത്. ട്രാഫിക് പൊലിസിന്റെ മേല്‍നോട്ടത്തില്‍ സ്റ്റുഡന്റ്സ് പൊലിസ് കാഡറ്റുകളാണു പദ്ധതി നിര്‍വഹണം നടത്തുന്നത്. വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിക്കുന്നതിന്റെയും ലഘുലേഖ വിതരണത്തിന്റെയും ഉദ്ഘാടനം സിറ്റി പൊലിസ് കമ്മിഷര്‍ ഉമാ ബെഹ്റ നിര്‍വഹിച്ചു. ഡെപ്യൂട്ടി കമ്മിഷണര്‍ ഡി. സാലി, ട്രാഫിക് അസി. കമ്മിഷണര്‍ എ.കെ ബാബു, എസ്.ഐ എ. പ്രകാശന്, എസ്.പി.സി ചുമതലയുള്ള സിവില്‍ പൊലിസ് ഓഫിസര്‍ സി.എം ധന്യാ മാത്യു, പി.കെ മോഹനന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."