HOME
DETAILS
MAL
വിവാഹവേദിയില്‍ പച്ചക്കറിവിതരണം ചെയ്തു മാതൃകയായി
backup
July 03 2018 | 07:07 AM
ഇരിക്കൂര്‍: ഇരിക്കൂര്‍ പെരുവളത്ത് പറമ്പിനു സമീപത്തെ കുട്ടാവില്‍ കഴിഞ്ഞ ദിവസം നടന്ന വിവാഹവേദി നാട്ടുകാരില്‍ കൗതുകമുണര്‍ത്തി. കതിര്‍മണ്ഡപത്തില്‍ വെച്ച് വധുവിനും വരനും പുതിയ ജീവിതത്തിലേക്ക് കാലെടുത്തുവയ്ക്കുന്ന ധന്യ മുഹൂര്‍ത്തത്തില്‍ സമ്മാനിച്ചത് പച്ചക്കറിവിത്ത് പാക്കറ്റ്.
എല്‍.ഡി. എഫ് സര്‍ക്കാര്‍ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിഗ്രാമങ്ങളില് നടപ്പിലാക്കിക്കൊണ്ടിരിക്കുമ്പോള്‍ നടക്കുന്ന വിവാഹചടങ്ങിലാണ് വിഷരഹിത പച്ചക്കറികള്‍ക്കായി ഡി.വൈ. എഫ്. ഐ പ്രവര്‍ത്തകര്‍ വിത്തുവിതരണം നടത്തിയത്.
കുട്ടാവിലെ രഞ്ചിത്തിന്റെതായിരുന്നു വിവാഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."