ആവശ്യത്തിന് പൊലിസുകാരില്ലാതെ കയ്പമംഗലം സ്റ്റേഷന്‍
കയ്പമംഗലം: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആവശ്യത്തിനു പൊലിസ് ഉദ്യോഗസ്ഥരില്ലാത്തത് കയ്പമംഗലം പൊലിസ് സ്റ്റേഷന്റെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കുന്നു. സ്റ്റേഷന്‍ പരിധിയും ജനസംഖ്യ കുറവുമുള്ള സമീപ പൊലിസ് സ്റ്റേഷനുകളെല്ലാം ഗ്രേഡ് ഉയര്‍ത്തി സി.ഐ മാര്‍ക്ക് കീഴിലാക്കി കൂടുതല്‍ എസ്.ഐമാരെ നിയമിച്ചപ്പോള്‍ കയ്പമംഗലം മാത്രം തഴയപ്പെട്ടിരിക്കുകയാണ്.
ജനസംഖ്യയും ജനസാന്ദ്രതയും കൂടുതലുള്ള എടത്തിരുത്തി, കയ്പമംഗലം, പെരിഞ്ഞനം പഞ്ചായത്തുകളാണ് ഈ സ്റ്റേഷനു കീഴിലുള്ളത്. ഇതില്‍ രണ്ടു പഞ്ചായത്തുകള്‍ സമീപ പഞ്ചായത്തുകളെ അപേക്ഷിച്ച് ക്രൈം റേറ്റ് കൂടുതലുള്ളതാണ്.
മതിലകം, എസ്.എന്‍ പുരം പഞ്ചായത്തുകള്‍ മാത്രം പരിധിയുള്ള മതിലകം സ്റ്റേഷനില്‍ ഒരു സി.ഐയും നാലു എസ്.ഐമാരും ഉള്ളപ്പോള്‍ കയ്പമംഗലത്ത് ആകെയുള്ളത് ഒരു പ്രിന്‍സിപ്പല്‍ എസ്.ഐയും ഒരു എ.എസ്.ഐയും മാത്രം.
60 ഓളം പോളിങ് ബൂത്തുകള്‍ കയ്പമംഗലം സ്റ്റേഷനു കീഴിലുണ്ട്. ഇതില്‍ തന്നെ നിരവധി ബൂത്തുകള്‍ പ്രശ്‌ന ബാധിത ബൂത്തുകളാണ്. സമീപ സ്റ്റേഷനുകളെ അപേക്ഷിച്ച് കൂടുതല്‍ കടല്‍ തീരവും ദേശീയപാതയും പങ്കിടുന്ന സ്റ്റേഷന്‍ കൂടിയാണ് കയ്പമംഗലം.
കഴിഞ്ഞ ആഗസ്റ്റ് 13 നാണ് മതിലകം സ്റ്റേഷന്‍ വിഭജിച്ച് കയ്പമംഗലം സ്റ്റേഷന്‍ നിലവില്‍ വന്നത്. എസ്.ഐ ഉള്‍പ്പെടെ 29 ഉദ്യോഗസ്ഥരാണ് നിലവിലുള്ളത്.
ചുരുങ്ങിയത് രണ്ട് എസ്.ഐമാരുടെ കൂടി സേവനം ലഭിച്ചെങ്കിലേ സ്റ്റേഷന്റെ പ്രവര്‍ത്തനം സുഗമമായി മുന്നോട്ട് പോകൂ. ദേശീയപാതയില്‍ നിന്നും മൂന്നു കിലോമീറ്റര്‍ പടിഞ്ഞാറാണ് കയ്പമംഗലം സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്.
യാത്രാ ബുദ്ധിമുട്ട് കാരണം നിയമനം ലഭിക്കുന്നവര്‍ പിന്മാറുകയാണ് എന്നാണു വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."