കുരുന്നുകൈകള്‍ നല്കി പുസ്തകങ്ങള്‍ക്ക് ഇഴയടുപ്പും കരുത്തും
പാനൂര്‍: കഴിഞ്ഞ ഒരു വര്‍ഷക്കാലം പഠനത്തിന്റെ ഇടവേളകളില്‍ തുന്നിച്ചേര്‍ത്ത നാലായിരം പുസ്തകങ്ങള്‍ ഇനി നാടാകെ വായിക്കും. പത്തായക്കുന്ന് ഗുരുദേവ വിലാസം വായനശാലയിലെ പഴകിയ പുസ്തകങ്ങളാണ് മൊകേരി രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ തുന്നിക്കൂട്ടി പുറംചട്ടയണിയിച്ചത്.
കഴിഞ്ഞ വര്‍ഷത്തെ വായനാദിനത്തിലാണ് പദ്ധതിയുടെ ഉദ്ഘാടനം നടന്നത്. വിദ്യാര്‍ത്ഥികള്‍ ഒരു ദിവസത്തെ പുസ്തക ബൈന്‍ഡിങ് പരിശീലനം നല്കി.പിന്നീടുള്ള ഒഴിവ് ദിനങ്ങളിലും പഠനത്തിന്റെ ഇടവേള കളിലും കൂട്ടമായാണ് ബൈന്‍ഡിങ്ങ് ചെയ്തത്.പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ പുതുതായെത്തിയ പ്ലസ് വണ്ണുകാര്ക്കും ബൈന്‍ഡിങ് പരിശീലനം നല്കി.പുസ്തക സമര്‍പ്പണത്തിന്റെ ഉദ്ഘാടനം കേരള ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പളളിയറ ശ്രീധരന് നിര്‍വഹിച്ചു.വി.പി.ഷാജി ഏറ്റുവാങ്ങി.പ്രിന്‍സിപ്പാള്‍ എ.കെ പ്രേമദാസന് അധ്യക്ഷനായി.പ്രോഗ്രാം ഓഫീസര്‍ സജീവ് ഒതയോത്ത് ,യു.മോഹന്‍ദാസ്, സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."