വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ മാനഭംഗപ്പെടുത്താന്‍ ശ്രമം; മൂന്നു വയസുകാരനും മര്‍ദനം
മണ്ണഞ്ചേരി: വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയായ വീട്ടമ്മയെ മാനഭംഗപ്പെടുത്താന്‍ ശ്രമം. മൂന്നു വയസുകാരന് കുഞ്ഞിനും മര്‍ദനമേറ്റു. ആലപ്പുഴ മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ വാര്‍ഡ് 17 ല്‍ ഓമനപ്പുഴ കൃസ്തുരാജാ കോളനിയില്‍ തിങ്കളാഴ്ച വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം. കാട്ടൂര്‍ തെക്കെവീട്ടില്‍ ബിനുരാജ് (25)ആണ് വീട്ടമ്മയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്. എതിര്‍ത്ത വീട്ടമ്മയെ ക്രൂരമായി മര്‍ദിച്ചു. കൂടെയുണ്ടായിരുന്ന മൂന്നു വയസുകാരന് മകനും മര്‍ദനമേറ്റു. അമ്മയെ അക്രമിക്കുന്നതു കണ്ട് ഓടി വന്ന പിഞ്ചുകുഞ്ഞിനെ ബിനു രാജ് കമ്പിവടി കൊണ്ടാണ് അടിച്ചു വീഴ്ത്തിയത്.
ബഹളം കേട്ട് നാട്ടുകാര്‍ എത്തിയപ്പോള്‍ അക്രമി ഓടി രക്ഷപ്പെട്ടു. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന് മണ്ണഞ്ചേരി പൊലിസ് പറഞ്ഞു. പ്രതിയെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി സി.ഐ രവി സന്തോഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."