തീപിടുത്തം; ഫര്‍ണിച്ചര്‍ നിര്‍മാണശാല കത്തി നശിച്ചു
കൊട്ടിയം: ഇന്നലെ ഉണ്ടായ തീപിടുത്തത്തില്‍ കൊട്ടിയത്തെ തടി ഉരുപ്പടികള്‍ നിര്‍മിക്കുന്ന ഫര്‍ണീച്ചര്‍ നിര്‍മാണശാല കത്തി നശിച്ചു. അരക്കോടി രുപയുടെ തടി ഉരുപ്പടികള്‍ കത്തിനശിച്ചു. ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെയാണ് തീപിടുത്തം ഉണ്ടായത്.
പറക്കുളം വലിയ വിളമുക്കിലുള്ള കളീലഴികത്ത് ഷിബുവിന്റെ എസ്.എസ് എന്റര്‍പ്രൈസസ്എന്ന ഫര്‍ണീച്ചര്‍ നിര്‍മാണശാലയിലാണ് തീപിടുത്തം ഉണ്ടായത്.
കെട്ടിട നിര്‍മാണത്തിനാവശ്യമായ ജനലുകള്‍, വാതിലുകള്‍, കട്ടിലകള്‍ തുടങ്ങിയവയാണ് ഇവിടെ നിര്‍മിച്ചിരുന്നത്.
നിര്‍മാണത്തിനായി സൂക്ഷിച്ചിരുന്ന തടികളും, നിര്‍മാണം പൂര്‍ത്തിയാക്കി വച്ചിരുന്ന കട്ടിലകളും ജനാലകളും വാതിലുകളുമാണ് കത്തി നശിച്ചത്. ഇറക്കുമതി ചെയ്ത മലേഷ്യന്‍ തടിയും ഉരുപ്പടികളും തേക്കിന്‍ തടിയില്‍ നിര്‍മിച്ച കട്ടിളകളും കതകുകളും ഇതില്‍ ഉള്‍പ്പെടും. തീപിടുത്തവിവരമറിഞ്ഞ് കൊല്ലം കടപ്പാക്കട, ചാമക്കട, കുണ്ടറ, പരവൂര്‍ എന്നിവിടങ്ങളില്‍ നിന്നായി പത്ത് യൂനിറ്റ് ഫയര്‍ഫോഴ്‌സ് സംഘംഎത്തി നാലു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."