കേരളത്തിനു പുറത്ത് ജീവിക്കുന്ന മലയാളികളും കേരളീയരാണ്: മുനീര്‍
കോഴിക്കോട്: കേരളത്തിനു പുറത്തു ജോലി ചെയ്ത് ജീവിക്കുന്ന മലയാളികളും കേരളീയരാണന്നും അവരുടെ സുരക്ഷ ഉറപ്പുവരുത്തല്‍ മുഖ്യമന്ത്രിയുടെ ബാധ്യതയാണന്നും പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍.
കോവിഡ് പ്രതിസന്ധിയില്‍ ഗള്‍ഫ് നാടുകളില്‍ കുടുങ്ങിക്കഴിയുന്ന മലയാളികളെ സര്‍ക്കാര്‍ ചെലവില്‍ നാട്ടിലെത്തിക്കണമെന്നും കോവിഡ് ബാധിച്ച് മരിച്ച പ്രവാസി മലയാളികളുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോഴിക്കോട് ജില്ലാ കെ.എം.സി.സി കോഓഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച കലക്ടറേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുനീര്‍. കെ.എം.സി.സി അടക്കമുള്ള സംഘടനകള്‍ പ്രവാസികള്‍ക്കായി ചെയ്യുന്ന സന്നദ്ധ സേവനത്തിന് മുഖ്യമന്ത്രി തുരങ്കം വയ്ക്കുകയാണന്ന് ധര്‍ണയില്‍ സംസാരിച്ച പാറക്കല്‍ അബ്ദുല്ല എം.എല്‍.എ പറഞ്ഞു. കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്മാന് ടി.ഹാഷിം അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പ്രവീണ്‍ കുമാര്‍,ഉമ്മര്‍ പാണ്ടികശാല, എം.എ റസാഖ് മാസ്റ്റര്‍, നജീബ് കാന്തപുരം, ഇബ്രാഹിം എളേറ്റില്‍, സാജിദ് നടുവണ്ണൂര്‍, ഹാഷിര്‍ അലി, ഗുലാം കൊളക്കാടന്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.എം.സി.സി നേതാക്കളായ മുസ്തഫ മുട്ടുങ്ങല്‍, ഒ.കെ ഇബ്രാഹിം, നസീര്‍ കുനിയില്‍, ഇബ്രാഹിം മുറിച്ചാണ്ടി, നിസാര്‍ വെള്ളികുളങ്ങര, യു.കെ റാഷിദ്, ഹമീദ് വൈക്കിലശ്ശേരി, ഒ.പി ഹബീബ്, വി.ടി.കെ മുഹമ്മദ്, എം.ആര് നാസര്‍, മുഹമ്മദ് പുറമേരി, അഹമ്മദ് ബിച്ചി, പി.കെ ജമാല്‍, ബപ്പന്‍കുട്ടി നടുവണ്ണൂര്‍, സുബൈര്‍ വള്ളിക്കാട്, യൂസുഫ് തോടന്നൂര്‍, റഫീഖ് കുനിയില്‍, കെ.യു ലത്തീഫ്, ഇസ്മായില്‍ വെള്ളിയോട്, ഫൈസല്‍ കണ്ടിത്താഴ, സജീര്‍ കൊളായി, കാസിം നൊച്ചാട് സംബന്ധിച്ചു.ഷംസുദ്ധീന് വെള്ളികുളങ്ങര സ്വാഗതവും കെ.പി മുഹമ്മദ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."