HOME
DETAILS
MAL
തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ബാക്കിയായി കാലം മായ്ക്കാത്ത ചുവരെഴുത്ത്
backup
March 27 2019 | 08:03 AM
കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂരിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ബാക്കിയാണ് കാലം മായ്ക്കാത്ത ചുവരെഴുത്ത്.
ഒരുപാട് സ്ഥാനാര്‍ഥികള്‍ ഒരുപാട് മുദ്രാവാക്യങ്ങള്‍ തെളിഞ്ഞു മാഞ്ഞ കൊടുങ്ങല്ലൂരിന്റെ മനസില്‍ ഈ ചുവരെഴുത്ത് ഇന്നും മായാതെ നില്‍പ്പാണ്.1978 ന് മുന്‍പുള്ള കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ചുവരെഴുത്താണിത്.
അക്കാലത്ത് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായിരുന്ന കാള അടയാളത്തിന് വോട്ടഭ്യര്‍ഥിച്ചുകൊണ്ടുള്ള ഈ ചുവരെഴുത്ത് ശൃംഗപുരം തോടിന് സമീപമാണ് ഇന്നും കൗതുകക്കാഴ്ച്ചയായി നില്‍ക്കുന്നത്.
പലകുറി പലര്‍ക്കും വേണ്ടി മായ്‌ച്ചെഴുതിയിട്ടുണ്ടെങ്കിലും വെള്ളപൂശിയ ചുവരില്‍ കാവിക്കളറിലെഴുതിയ എഴുത്തിന് ഇന്നും കാലത്തെ വെല്ലുന്ന നിറമാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."