HOME
DETAILS

മോഷണ പരമ്പരകള്‍ വര്‍ധിക്കുമ്പോഴും മോഷണവിരുദ്ധ സ്‌ക്വാഡിന് ജോലി പുറത്ത്

  
backup
April 18 2017 | 20:04 PM

%e0%b4%ae%e0%b5%8b%e0%b4%b7%e0%b4%a3-%e0%b4%aa%e0%b4%b0%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b0%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a7%e0%b4%bf%e0%b4%95%e0%b5%8d


കൊട്ടാരക്കര: പ്രമാദമായ കവര്‍ച്ചാക്കേസിലെ പ്രതികള്‍ പോലും പരിധിക്കു പുറത്ത്. നിലച്ചിരുന്ന മോഷണപരമ്പര കൊട്ടാരക്കരയില്‍ അടുത്തകാലത്ത് വീണ്ടും ആവര്‍ത്തിച്ചു തുടങ്ങി. വന്‍ കവര്‍ച്ചാകേസുകളിലെ പ്രതികളെപ്പോലും കണ്ടെത്താന്‍ പൊലിസിന് കഴിയുന്നില്ല. സ്തുത്യര്‍ഹമായി സേവനം നടത്തിവന്നിരുന്ന മോഷണവിരുദ്ധ സ്‌ക്വോഡിനെ മറ്റു ജോലികളിലേക്ക് വ്യാപിപ്പിച്ചത് കവര്‍ച്ചാക്കേസിലെ പ്രതികളെ കണ്ടെത്തുന്നതിന് തടസമായിരിക്കുകയാണ്. മോഷ്ടാക്കളുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നാണ് കൊട്ടാരക്കരയും പരിസരപ്രദേശങ്ങളും. ചുരങ്ങിയ കാലം മാത്രമാണ് അതിനൊരു അറുതി ഉണ്ടായിരുന്നത്. ഇപ്പോള്‍ അത് വീണ്ടും പുനരാരംഭിച്ചിരിക്കുകയാണ്.
കഴിഞ്ഞ ആഴ്ച കൊട്ടാരക്കര തൃക്കണ്ണമംഗലില്‍ ഒരു രാത്രി 5 വീടുകളില്‍ കവര്‍ച്ച നടത്തികൊണ്ടായിരുന്നു അവരുടെ രംഗപ്രവേശനം. ഒരു വീട്ടില്‍ നിന്ന് ആറു ലക്ഷത്തോളം രുപയാണ് അപഹരിക്കപ്പെട്ടത്. ഒരു വര്‍ഷം മുമ്പുവരെ മോഷ്ടാക്കളുടെ പറുദീസയായിരുന്നു കൊട്ടാരക്കര. ഒട്ടേറെ വന്‍ കവര്‍ച്ചകളാണ് ഇവിടെ തുടരെ തുടരെ അരങ്ങേറിയിരുന്നത്. ചിലതിലൊക്കെ തുമ്പുകണ്ടെത്താന്‍ കഴിഞ്ഞെങ്കിലും ഭൂരിപക്ഷം കേസുകളും തെളിയിക്കപ്പെടാന്‍ കഴിയാതെ കിടക്കുകയാണ്. വാളകത്ത് വിരമിച്ച ബാങ്ക് ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്നും വന്‍ സ്വര്‍ണക്കവര്‍ച്ച നടന്നിട്ട് രണ്ടു വര്‍ഷത്തോളമാകുന്നു. കൊട്ടാരക്കര പൊലിസ് സ്റ്റേഷനു തൊട്ടടുത്തുള്ള ജുവലറിയില്‍ നിന്നും ലക്ഷങ്ങളുടെ വെള്ളിയും സ്വര്‍ണവും കവര്‍ന്നിരുന്നു. കലയപുരത്ത് വീട്ടമ്മയെ കെട്ടിയിട്ട് ആഭരണങ്ങള്‍ കവര്‍ന്ന സംഭവം നടന്നിട്ട് രണ്ടു വര്‍ഷം കഴിയുന്നു. ഇത്തരത്തില്‍ ചെറുതും വലുതുമായ ഒട്ടനവധി കവര്‍ച്ചകളാണ് ഈ മേഖലയില്‍ നടന്നിട്ടുള്ളത്.
കുപ്രസിദ്ധ കുറ്റവാളി ആട് ആന്റണി പോലും കൊട്ടാരക്കര തട്ടകമാക്കിയിരുന്നുവെന്നത് മറ്റൊരു കേസില്‍ പിടിക്കപ്പെട്ടപ്പോഴാണ് അറിയുന്നത്. തമിഴ്‌നാട്ടിലെ തിരുട്ടു ഗ്രാമത്തിലെ കുറ്റവാളികളുടെ പോലും ഇഷ്ടകേന്ദ്രമാണ് ഇവിടെ. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയായതിനാല്‍ അവിടെനിന്നുള്ള കുറ്റവാളികള്‍ക്ക് കൊട്ടാരക്കരയില്‍ വന്നുപോകാന്‍ എളുപ്പമാണ്. വാഹന സൗകര്യവും അവര്‍ക്ക് ഗുണം ചെയ്യുന്നു. പകല്‍ സമയങ്ങളില്‍ ചുറ്റിതിരിയുകയും റയില്‍വേസ്റ്റേഷനിലും ബസ്സ്റ്റാന്‍ഡിലും തമ്പടിക്കുകയും ചെയ്യുന്ന ഇക്കൂട്ടര്‍ക്ക് ഇവിടുത്തെ മോഷണങ്ങളില്‍ വലിയ പങ്കുള്ളതായാണ് വിവരം. ഇപ്പോള്‍ തൃക്കണ്ണമംഗലലില്‍ നടന്ന മോഷണ പരമ്പര ഒരു ടെസ്റ്റ് ഡോസ് മാത്രമാണെന്നാണ് വിദഗ്ദ അഭിപ്രായം. ഇതില്‍ രക്ഷപ്പെട്ടാല്‍ വരും നാളുകളില്‍ വലിയ കവര്‍ച്ച ആസൂത്രണം ഉണ്ടായിരിക്കും. അടുത്ത കാലത്ത് പല കൊടും കുറ്റവാളികളും ജയില്‍ മോചിതരായതായും സൂചനയുണ്ട്.
എന്നാല്‍, പ്രശംസാര്‍ഹമായ സേവനം അനുഷ്ഠിച്ചു വന്നിരുന്നതാണ് റൂറല്‍ എസ്.പി യുടെ കീഴിലുള്ള മോഷണ വിരുദ്ധ സ്‌ക്വേഡ്. അടുത്തകാലത്ത് ഇവരെ മറ്റു പല ജോലികള്‍ക്കുമായി നിയോഗിച്ചിരിക്കുകയാണ്. ഇപ്പോള്‍ പീഡനക്കേസുകളുടെ പിറകെയാണ് സ്‌ക്വോഡ് അംഗങ്ങള്‍. വാഹന അപകടകേസുകള്‍ അന്വേഷിക്കാനും ഇവരെ നിയോഗിച്ചിരിക്കുകയാണ്. ഇതുമൂലം മോഷണക്കേസുകളുടെ പിറകെ പോകാന്‍ ഇവര്‍ക്ക് ഇപ്പോള്‍ കഴിയുന്നില്ല. കേരള -തമിഴ്‌നാട് അതിര്‍ത്തി ജില്ലകളിലെ പൊലിസ് മേധാവികളുടെ കൂടികാഴ്ചയും വിവരങ്ങള്‍ കൈമാറുകയും വളരെക്കാലമായി നിലച്ചിരിക്കുകയാണ്. റൂറല്‍ ജില്ലയിലെ പൊലിസ് സ്റ്റേഷനുകളിലെ രാത്രികാല പെട്രോളിങ് ഇപ്പോള്‍ വിരളമായി മാത്രമേ നടക്കാറുള്ളൂ. ബസ് സ്റ്റാന്‍ഡുകളിലും, റയില്‍വേസ്റ്റേഷനുകളിലും രാത്രികാലങ്ങളില്‍ പൊലിസ് സാന്നിധ്യമില്ല. ഇതെല്ലാം മോഷ്ടാക്കള്‍ക്ക് അനുഗ്രഹമായിട്ടുണ്ട്. ഇതിനാല്‍ സ്വയം ജാഗ്രത പാലിക്കുകയേ നിവൃത്തിയുള്ളു. വേനല്‍ക്കാലത്ത് വീടിനു പുറത്ത് കിടന്നു ഉറങ്ങുന്നവരും ജനലും കതകും തുറന്നിട്ട് ഉറങ്ങുന്നവരുമെല്ലാം കരുതിയിരിക്കണമെന്നാണ് പൊലിസ് സേനയിലുള്ളവര്‍ തന്നെ നല്‍കുന്ന നിര്‍ദ്ദേശം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  11 minutes ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  41 minutes ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  an hour ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  an hour ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  2 hours ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  2 hours ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  2 hours ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  2 hours ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  3 hours ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  3 hours ago