സര്‍ക്കാര്‍ സ്വീകരിച്ചത് പ്രവാസികളെ പെരുവഴിയിലാക്കുന്ന നയം: മുസ്ലിം ലീഗ്
വൈദ്യുതി ചാര്‍ജ് വര്‍ധനയ്ക്കെതിരേ കെ.എസ്.ഇ.ബി ഓഫിസുകള്‍ക്ക് മുന്പില് 12ന് പ്രതിഷേധ സമരം
കോഴിക്കോട്: തിരിച്ചെത്തുന്ന പ്രവാസികളെ പെരുവഴിയിലാക്കുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് മുസ്ലിം ലീഗ് സംസ്ഥാന നേതൃയോഗം കുറ്റപ്പെടുത്തി.
കൊവിഡ് ദുരിതം ഏറ്റവും കൂടുതലായി പേറുന്ന പ്രവാസികളെ സംസ്ഥാന സര്‍ക്കാര്‍ വഞ്ചിക്കുകയായിരുന്നു.
ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന് ഒഴിവാക്കിയത് പ്രവാസികളോടുള്ള കടുത്ത വഞ്ചനയാണ്. വൈദ്യുതി ചാര്‍ജ്ജ് ഭീമമായി വര്‍ധിപ്പിച്ച് ദുരിതകാലത്തും ജനങ്ങളെ പിഴിയുന്ന സര്‍ക്കാര്‍ നടപടിയില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി. വൈദ്യുതി വകുപ്പിന്റെ നിലപാടിനെതിരേ മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ കെ.എസ്.ഇ.ബി ഓഫിസുകള്‍ക്ക് മുന്നില്‍ 12ന് പ്രതിഷേധ സമരം നടത്തുന്നതിന് സംസ്ഥാന നേതൃയോഗം തീരുമാനിച്ചു.
ഓണ്‍ലൈനായി നടന്ന നേതൃയോഗത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, നിയമസഭാ പാര്‍ട്ടി ലീഡര്‍ ഡോ. എം.കെ മുനീര്‍, സംസ്ഥാന ഭാരവാഹികളായ സി. മൊയീന്‍കുട്ടി, എം.സി മായിന്‍ ഹാജി, കുട്ടി അഹമ്മദ് കുട്ടി, സി.എ.എം.എ കരീം, ഡോ. സി.പി ബാവ ഹാജി, പി.എം.എ സലാം, ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ, കെ.എം ഷാജി എം.എല്‍.എ, അഡ്വ. എന്‍. ഷംസുദ്ദീന് എം.എല്‍.എ, അബ്ദുറഹിമാന് രണ്ടത്താണി, കെ.എസ് ഹംസ, സി.എച്ച് റഷീദ്, സി.പി ചെറിയ മുഹമ്മദ്, പി.എം സാദിഖലി, ജില്ലാ ഭാരവാഹികളായ അഡ്വ. കരീം ചേലേരി, പി.പി.എ കരീം, കെ.കെ അഹമ്മദ് ഹാജി, ഉമ്മര്‍ പാണ്ടികശാല, എം.എ റസാഖ് മാസ്റ്റര്‍, അഡ്വ. യു.എ ലത്തീഫ്, കളത്തില്‍ അബ്ദുല്ല, മരയ്ക്കാര്‍ മാരായമംഗലം, സി.എ മുഹമ്മദ് റഷീദ്, പി.എം അമീര്‍, കെ. മുഹമ്മദ് കുഞ്ഞി, മഞ്ഞളാംകുഴി അലി എം.എല്‍.എ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."