ജയമോഹന് തമ്പിയുടെ കൊലപാതകം: പണത്തെ ചൊല്ലിയുള്ള തര്‍ക്കം, കുറ്റം സമ്മതിച്ച് മകന്
കൊച്ചി: മുന്‍ രഞ്ജി ട്രോഫി ക്രിക്കറ്റ് താരം കെ.ജയമോഹന് കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റം സമ്മതിച്ച് മകന് അശ്വിന്. മദ്യത്തിനുള്ള പണവുമായി ബന്ധപ്പെട്ടാണ് ഇവര്‍ തമ്മില്‍ തര്‍ക്കം ഉണ്ടായത്. മദ്യലഹരിയിലായിരുന്നതിനാല്‍ പൂര്‍ണമായി ഓര്ത്തെടുക്കാനാവുന്നില്ലെന്നാണ് അശ്വിന്റെ മൊഴി.
നെറ്റിയിലേറ്റ മുറിവാണ് മരണ കാരണമെന്നാണ് ജയമോഹന് തമ്പിയുടെ പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. രക്തം വാര്‍ന്നാണ് മരണം സംഭവിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. അശ്വിനെ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തു. അശ്വിനെ എസിപിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുകയാണ്.
തിങ്കളാഴ്ചയാണ് കെ. ജയമോഹന് തമ്പിയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വീടിനു മുകളില്‍ താമസിക്കുന്നവര്‍ ദുര്‍ഗന്ധത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. സിറ്റൗട്ടിനോട് ചേര്‍ന്ന മുറിയില്‍ മൂത്തമകന് അശ്വിനും താമസിച്ചിരുന്നെങ്കിലും മുകളിലത്തെ നിലയില്‍ വാടകയ്ക്ക് താമസിച്ചിരുന്നവര്‍ ദുര്‍ഗന്ധം പരന്നതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."