HOME
DETAILS

ഹോട്ടലുകള്‍ക്ക് മുന്നില്‍ വിസിലടിക്കാര്‍ വേണ്ട!, പാലിച്ചില്ലെങ്കില്‍ പൂട്ടിക്കുന്നതടക്കമുള്ള നടപടി: കര്‍ശന നിര്‍ദേശവുമായി തൊഴില്‍ വകുപ്പ്

  
backup
March 27 2019 | 16:03 PM

hotel-kerala-hot-sun-ban-workers

 

തിരുവനന്തപുരം: കൊടും ചൂടില്‍ ഹോട്ടലുകളുടെ മുന്നില്‍ ആളുകളെ വിളിച്ചു കയറ്റാന്‍ ജീവനക്കാരെ നിര്‍ത്തുന്നതിന് നിരോധനം. നിര്‍ത്തിയാല്‍ ഹോട്ടല്‍ പൂട്ടിക്കുന്നത് ഉള്‍പ്പെടെയുള്ള കര്‍ശന നടപടിയുണ്ടാകും. ഹോട്ടലുകള്‍ക്ക് മുന്നില്‍ ബോര്‍ഡും പിടിച്ച് ആളുകളെ വിളിച്ചു കയറ്റാന്‍ ജീവനക്കാരെ നിര്‍ത്തുന്ന പരിപാടിക്ക് തൊഴില്‍ വകുപ്പാണ് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്.

ഉച്ചയ്ക്ക് ഒരു മണി മുതല്‍ മൂന്നു മണിവരെ ജീവനക്കാരെ ജോലിക്ക് നിയോഗിക്കരുതെന്നും ഇതു ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും ജില്ലാ ലേബര്‍ ഓഫിസര്‍മാര്‍ക്ക് ലേബര്‍ കമ്മിഷണര്‍ നിര്‍ദേശം നല്‍കി. തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ലേബര്‍ കമ്മിഷണര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ നിര്‍ദേശിച്ചു.

ഹോട്ടലുകള്‍ക്ക് മുന്നില്‍ ബോര്‍ഡും പിടിച്ച് കൊടുംചൂടില്‍ നില്‍ക്കുന്നവരുടെ മോശം അവസ്ഥ വ്യക്തമാക്കുന്ന മാധ്യമ വാര്‍ത്തകളെ തുടര്‍ന്നാണ് നടപടി. വ്യാഴാഴ്ച മുതല്‍ എല്ലാ ജില്ലാ ലേബര്‍ ഓഫിസസര്‍മാരും ഹോട്ടലുകള്‍ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് ലേബര്‍ കമ്മീഷണര്‍ അറിയിച്ചു.

2018ലെ കേരള ഷോപ്പ് ആന്‍ഡ് കൊമേഷ്യല്‍ എക്സ്റ്റാബ്ലിഷ്‌മെന്റ്‌സ് (ഭേദഗതി) ഓര്‍ഡിനന്‍സിലെ ചട്ടം (21 ബി) അനുസരിച്ച് ജീവനക്കാര്‍ക്ക് ജോലിക്കിടെ വിശ്രമിക്കാനുള്ള ഇരിപ്പിടം അനുവദിക്കണം. ഹോട്ടലിനു മുന്നില്‍ ബോര്‍ഡുമായി നില്‍ക്കുന്ന ജോലികള്‍ ചെയ്യുന്ന ജീവനക്കാരുള്‍പ്പെടെയുള്ളവരെ മണിക്കൂറുകളോളം നില്‍ക്കാന്‍ നിര്‍ദേശിക്കരുതെന്നാണ് നിയമം. ഈ നിയമം കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും ലേബര്‍ കമ്മിഷണര്‍ അറിയിച്ചു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  12 minutes ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  25 minutes ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  32 minutes ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  an hour ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  2 hours ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  2 hours ago
No Image

'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്‌റഫ് 

Kerala
  •  2 hours ago
No Image

റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയ സംഭവം; സി.പി.എം ഏരിയാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  2 hours ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  2 hours ago