ജീവന്‍ രക്ഷാ പുരസ്‌കാരം: പത്തില്‍ ആറുപേരും ജില്ലക്കാര്‍
മലപ്പുറം: മികച്ച പ്രവര്‍ത്തനത്തിനുള്ള രാഷ്ടത്തിന്റെ ജീവന്‍ രക്ഷാ പുരസ്‌കാരത്തിന് സംസ്ഥാനത്തുനിന്ന് അര്‍ഹരായവരില്‍ ആറുപേരും ജില്ലക്കാര്‍. മാനുഷിക മൂല്യമുളള സ്തുത്യര്‍ഹമായ പ്രവൃത്തികള്‍ക്ക് രാഷ്ട്രം സമ്മാനിക്കുന്ന ജീവന്‍രക്ഷാ പതക് പുരസ്‌കാരങ്ങള്‍ക്ക് 2015 ലാണ് ജില്ലയില്‍ നിന്നുമാത്രം അഞ്ചു പേര്‍ ഇടം പിടിച്ചത്. സംസ്ഥാനത്താകെ പത്തുപേരാണ് ജീവന്‍രക്ഷാ പതക് പുരസ്‌കാരത്തിന് അര്‍ഹരായത്.
രാഷ്ട്രപതിയാണ് പുരസ്‌കാരത്തിന് അംഗീകാരം നല്‍കിയത്. ജില്ലയിലെ മൊറയൂര്‍ പാരംകുന്നത്ത് (നോര്‍ത്ത്) സ്വദേശി പികെ പ്രവീണ്‍, മഞ്ചേരി എന്‍.എസ്.എസ് കോളജിലെ ജിനീഷ് മാടങ്ങോട്, റബീഷ് മാടങ്ങോട്, മഞ്ചേരി പുലാനചേരി പിലാക്കാത്തില്‍ വിപിന്‍, നെല്ലിപ്പറമ്പ് കണ്ണന്‍പള്ളി കിരണ്‍ദാസ്, വളാഞ്ചേരി വൈക്കത്തൂര്‍ മാസ്റ്റര്‍ മുഹമ്മദ് വാഹിദ് പൂത്തോടന്‍ എന്നിവരാണ് ജീവന്‍രക്ഷാ പതക് പുരസ്‌കാരത്തിന് അര്‍ഹരായ ജില്ലക്കാര്‍. ആഗസ്റ്റ് 15 ന് തിരുവനന്തപുരത്ത് നടക്കുന്ന സ്വാതന്ത്ര്യദിന ആഘോഷ ചടങ്ങിലാണ് പുരസ്‌കാരങ്ങള്‍ ലഭിക്കുക. രാഷ്ടപതി തെരഞ്ഞെടുക്കുന്ന ജീവന്‍ രക്ഷാ പുരസ്‌കാരത്തിന് അര്‍ഹരായവരില്‍ ആറുപേരും ജില്ലക്കാരായത് അഭിമാനകരമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."