വേനലവധി കുറക്കണമെന്നാവശ്യപ്പെട്ടു ഖത്തറിലെ ഇന്ത്യന്‍ സുക്കൂളുകള്‍ വിദ്യാഭ്യാസ മന്ത്രാലയത്തെ സമീപിച്ചു
ദോഹ: വേനലവധി ദിനങ്ങള്‍ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ വിദ്യാഭ്യാസ മന്ത്രാലയത്തെ സമീപിച്ചു. സര്‍വേയിലൂടെ രക്ഷിതാക്കളുടെ അഭിപ്രായം ശേഖരിച്ച ശേഷമാണ് സ്‌കൂളുകള്‍ ഇതുസംബന്ധിച്ച അപേക്ഷ മന്ത്രാലയത്തില്‍ സമര്‍പ്പിച്ചത്. ഓണ്‍ലൈന്‍ ഫോമിലൂടെ വിവിധ ഇന്ത്യന്‍ സ്‌കൂളുകള്‍ നേരത്തേ രക്ഷിതാക്കളുടെ അഭിപ്രായം തേടിയിരുന്നു.
വേനലവധി നിലവിലുള്ളത് പ്രകാരം തുടരണോ, അതല്ല വേനലവധി കുറച്ച് ഡിസംബറിലെ വിന്റര്‍ വെക്കേഷനില്‍ അവധി ദിനങ്ങള്‍ വര്‍ധിപ്പിക്കണോ എന്നാണ് സ്‌കൂളുകള്‍ രക്ഷിതാക്കളോട് ആരാഞ്ഞത്. മന്ത്രാലായത്തിന്റെ അധ്യയന കലണ്ടര്‍ പ്രകാരം ഇന്ത്യന്‍ സ്‌കൂളുകള്‍ക്ക് ജൂണ്‍ 22 മുതല്‍ ആഗസ്ത് 22 വരെയാണ് വേനലവധി. ഇത് ജൂലൈ 31 മുതല്‍ ആഗസ്ത് 31വരെയാക്കണമെന്നാണ് നിലവില്‍ ആവശ്യം ഉയര്‍ന്നിരിക്കന്നത്. ആവശ്യം അംഗീകരിക്കപ്പെടുകയാണെങ്കില്‍ രണ്ടുമാസ വേനലവധി ഒരുമാസമായി ചുരുങ്ങും. ബാക്കി അവധി ദിനങ്ങള്‍ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ വിന്റര്‍ വെക്കേഷനില്‍ അഡ്ജസ്റ്റ് ചെയ്യാനാണ് തീരുമാനം.കോവിഡ് പശ്ചാത്തലത്തില്‍ സ്‌കൂളുകളില്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ ക്ലാസുകളാണ് നടക്കുന്നത്. രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമെല്ലാം അവധി ചുരുക്കുന്നതിനോട് അനുകൂല നിലപാടാണ്. വിമാനസര്‍വീസ് ആരംഭിക്കാത്തതിനാല്‍ കുടുംബസമേതം ഇപ്പോള്‍ നാട്ടില്‍ പോവുക വെല്ലുവിളിയായിരിക്കും. അവധിക്കാലം നാട്ടില്‍ ചെലവഴിക്കുന്നതിന് വേണ്ടി മലയാളികള്‍ ഉള്‍പ്പെടെ വലിയ വിഭാഗം കുടുംബങ്ങള്‍ നേരത്തേ തന്നെ വിമാന ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ടിക്കറ്റ് റദ്ദാക്കുന്നതിന് കാന്‍സലേഷന്‍ ഫീസ് നല്‍കണമെന്നാണ് വിമാന കമ്പനികളുടെ നിലപാട്. ടിക്കറ്റ് തിയ്യതി എക്സ്റ്റന്‍ഡ് ചെയ്യുക മാത്രമാണ് പോംവഴി. ഡിസംബറില്‍ ഒരു മാസത്തോളം അവധി കിട്ടിയാല്‍ ടിക്കറ്റ് ആ സമയത്തേക്ക് എക്സ്റ്റന്‍ഡ് ചെയ്ത് നാട്ടില്‍ ചെലവഴിക്കാന്‍ സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."