അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്ക് അനുമതി: തീരുമാനത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ പ്രക്ഷോഭത്തിലേക്കെന്ന് എ.ഐ.വൈ.എഫ്
തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്ക് അനുമതി നല്‍കിയതിന് പിന്നാലെ സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ രംഗത്ത്. സിപിഐയും പാര്‍ട്ടി യുവജന സംഘടന എ.ഐ.വൈ.എഫും പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിമര്‍ശനം അറിയിച്ചു.
പരിസ്ഥിതി സൗഹൃദ വികസനമെന്ന മുദ്രാവാക്യമാണ് കഴിഞ്ഞ തെരെഞ്ഞെടുപ്പുകാലത്ത് എല്‍.ഡി.എഫ് ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചത്. നിലവിലെ നടപടി അതിനെതിരാണ്. സര്‍ക്കാര്‍ നയത്തില്‍ നിന്ന് പിന്തിരിയണമെന്നും അല്ലാത്തപക്ഷം പ്രക്ഷോഭത്തിലേക്ക് കടക്കുമെന്നും സി.പി.ഐയുടെ യുവജന സംഘടനയായ എ.ഐ.വൈ.എഫ് അറിയിച്ചു.
പദ്ധതിയെ സംബന്ധിച്ച് നിരവധി പഠനങ്ങള്‍ നടക്കുകയും ആ പദ്ധതി പരിസ്ഥിതിക്ക് എതിരാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെടുകയും ചെയ്തിട്ടുള്ളതാണ്. അതിരപ്പിള്ളിയുടെ സമ്പന്നമായ ജൈവവൈവിധ്യവും പാരിസ്ഥിതിക സന്തുലിതാവസ്ഥയും തകര്‍ക്കുന്ന പദ്ധതിയാണിത്.എ.ഐ.വൈ.എഫ് പ്രസ്താവനയില്‍ അറിയിച്ചു.
അതിരപ്പിള്ളി വെള്ളച്ചാട്ടത്തെ ഇല്ലാതാക്കുമെന്നും പദ്ധതിയുടെ ഭാഗമായ വൃഷ്ടിപ്രദേശത്തെ വനഭൂമി വെള്ളത്തിനടിയിലാകുന്ന സാഹചര്യമുണ്ടാകുമെന്നാണ് വിമര്‍ശനം. 163 മെഗാവാട്ടിന്റെ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതിയാണ് കെ.എസ്.ഇ.ബി ഉദ്ദേശിക്കുന്നത്. സാങ്കേതിക സാമ്പത്തിക പാരിസ്ഥിതിക അനുമതിക്കായി നടപടി വീണ്ടും തുടങ്ങാന്‍ പദ്ധതിക്ക് എന്‍.ഒ.സി അനുവദിക്കുകയായിരുന്നു. സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."