HOME
DETAILS
MAL
ഓര്‍ത്തഡോക്സ് സഭയിലെ പീഡനം: പരാതിക്കാരിയുടെ മൊഴി പരിശോധിക്കണമെന്ന് ഹൈക്കോടതി
backup
July 03 2018 | 10:07 AM
കൊച്ചി: ഓര്‍ത്തഡോക്സ് സഭാ വൈദികര്‍ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച യുവതിയുടെ മൊഴി പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. വൈദികര്‍ക്കെതിരെ യുവതിയുടെ മൊഴിയില്‍ പരാമര്ശമുണ്ടോയെന്നാണ് പരിശോധിക്കുന്നത്.
മൊഴി പരിശോധിച്ച് ഇന്ന് തന്നെ ഇക്കാര്യം അറിയിക്കാനും കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്കി.
അതേസമയം, അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും വൈദികന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.
ഇതിനിടെ വൈദികന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ച്ചത്തേക്ക് മാറ്റി. വെദികരുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞില്ല.നാളെ വരെ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് നിരണം ഭദ്രാസനത്തിലെ കുന്നന്താനം മുണ്ടിയപ്പള്ളി പൂത്തോട്ടില്‍ ഫാ.എബ്രഹാം വര്‍ഗീസ് (സോണി)യാണ് ഹൈക്കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."