മുന്നറിയിപ്പില്ലാതെ സ്കൂള്‍
കാക്കനാട്: മുന്നറിയിപ്പില്ലാതെ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പൂട്ടാനുള്ള മാനേജ്മെന്റ് നീക്കം രക്ഷിതാക്കളുടെ പ്രതിഷേധത്തിന് ഇടയാക്കി. ചിറ്റേത്തുകര മോഡേണ്‍ പബ്ലിക് സീനിയര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അടച്ച് പൂട്ടല്‍ ഭീഷണി രക്ഷിതാക്കളെ ആശങ്കയിലാക്കിയത്. ഇതെത്തുടര്‍ന്ന് സ്കൂള്‍ കവാടത്തില്‍ തടിച്ചുകൂടിയ രക്ഷിതാക്കളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കലക്ടര്‍ ഇടപെട്ട് പ്രശ്നം ബുധനാഴ്ച ചര്‍ച്ച ചെയ്യാമെന്ന് ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സമരം തല്ക്കാലം അവസാനിപ്പിക്കുകയായിരുന്നു. നഗരസഭ ചെയര്‍പേഴ്സണ്‍ കെ.കെ നീനുവിന്റെ നേതൃത്വത്തില്‍ രക്ഷിതാക്കളും ജനപ്രതിനിധികളും കലക്ടര്‍ മുഹമ്മദ് വൈ.സഫിറുല്ലയെ സന്ദര്‍ശിച്ച് പരാതി നല്കി. മുന്നറിയിപ്പില്ലാതെ സ്കൂള്‍ പൂട്ടാനുള്ള മാനേജ്മെന്റ് നീക്കമാണ് രക്ഷിതാക്കളുടെ പ്രതിഷേധത്തിന് ഇടയാക്കിയത്.സ്കൂള്‍ അടച്ചുപൂട്ടിയാല്‍ കുട്ടികളുടെ ഭാവിയുടെ പ്രശ്നമായതിനാല്‍ അടുത്ത അധ്യായന വര്‍ഷത്തേക്ക് കൂടി സ്കൂളിന്റെ പ്രവര്‍ത്തനം തുടരണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. ചൊവ്വാഴ്ച രാവിലെ മുതല്‍ സ്കൂളിലെത്തിയ രക്ഷിതാക്കളാണ് സ്കൂള്‍ കവാടത്തില്‍ മാനേജ്മെന്റ് നടപടിയില്‍ പ്രതിഷേധിച്ച് സമരം നടത്തിയത്. ജനപ്രതിനിധികള്‍ കൂടി എത്തിയതോടെ സമരം സംഘര്‍ഷാവസ്ഥയിലെത്തി.
പൊലിസെത്തിയാണ് സംഘര്‍ഷാവസ്ഥ ഒഴിവാക്കിയത്. ഇതെത്തുടര്‍ന്ന് കലക്ടറെ നേരില്‍ കണ്ട് പ്രശ്നം ധരിപ്പിക്കുകയായിരുന്നു. നഗരസഭ ചെയര്‍പേഴ്സണെ കൂടാതെ കൗണ്‍സിലര്‍മാരായ ടി.എം അലി,പി.എം.സലീം,സീന റഹ്മാന് എന്നിവരാണ് കലക്ടറുമായി ചര്‍ച്ച നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."