HOME
DETAILS
MAL
പ്രളയ ഫണ്ട് തട്ടിപ്പ്: പ്രതിയുടെ ഒന്നരക്കോടിയുടെ സ്വത്ത് കണ്ടുകെട്ടാന്‍ ശുപാര്‍ശ
backup
June 10 2020 | 07:06 AM
കൊച്ചി: പ്രളയഫണ്ട് തട്ടിപ്പില്‍ മുഖ്യപ്രതിയായ വിഷ്ണുപ്രസാദിന് ഒന്നരക്കോടിയുടെ സ്വത്തുണ്ടെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ഇയാളുടെ സ്വത്ത് തിരിച്ച് പിടിക്കാന്‍ കലക്ടര്‍ ശുപാര്‍ശ ചെയ്തു.തട്ടിപ്പിനെക്കുറിച്ച് നടത്തിയ ആഭ്യന്തര അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ എസ് സുഹാസ് ജോയിന്റ് ലാന്‍ഡ് കമ്മിഷണര്‍ക്ക് ഇന്ന് കൈമാറും.
പ്രളയഫണ്ട് തട്ടിപ്പ് സംബന്ധിച്ച് ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിച്ച വിശദീകരണത്തില്‍ കലക്ടര്‍ക്ക് അതൃപതിയുണ്ടെന്നാണ് സൂചന.
ഫണ്ട് തട്ടിപ്പ് കൈക്കാര്യം ചെയ്തതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.പ്രളയഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിനു പരിശോധനയ്ക്കുമായി റവന്യൂ അന്വേഷണസംഘം ഇന്ന് എറണാകം കലക്ടറേറ്റില്‍ പരിശോധന നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."