കപ്പല്‍ശാലയുടെ ഓഹരി വില്‍പനയ്‌ക്കെതിരേ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍
കൊച്ചി: കൊച്ചി കപ്പല്‍ശാലയുടെ ഓഹരിവില്‍പ്പന നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നതില്‍ പ്രതിഷേധിച്ച് തൊഴിലാളി മാര്‍ച്ചും സമരപ്രഖ്യാപന കണ്‍വന്‍ഷനും സംഘടിപ്പിച്ചു. രാജേന്ദ്ര മൈതാനിയില്‍ നടന്ന കണ്‍വെന്‍ഷന്‍ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനം ചെയ്തു.
1995 മുതല്‍ തുടര്‍ച്ചയായി ലാഭത്തിലായ കൊച്ചി കപ്പല്‍ശാലയെ സംരക്ഷിക്കാന്‍ എല്ലാവരും ഒരുമിച്ചു നീങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അന്തര്‍ദേശീയതലത്തില്‍ കപ്പല്‍നിര്‍മാണരംഗം പ്രതിസന്ധി നേരിട്ട ഘട്ടങ്ങളില്‍പ്പോലും ഉയര്‍ന്ന ലാഭം നേടിയ കപ്പല്‍ശാലയെ സ്വകാര്യവല്‍ക്കരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. തീരുമാനം പിന്‍വലിക്കാനും കൂടുതല്‍ ഓര്‍ഡറുകള്‍ കപ്പല്‍ശാലയ്ക്ക് അനുവദിക്കാനും കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് കെ എന്‍ ഗോപിനാഥ്, ഇബ്രാഹിംകുട്ടി, സി.പി.എം നേതാവ് എംഎം ലോറന്‍സ്, കെ.ചന്ദ്രന്‍പിള്ള, മണിശങ്കര്‍, ഹൈബി ഈഡന്‍ എംഎല്‍എ, പി.ടി. തോമസ് എംഎല്‍എ, ഡോ. സെബാസ്റ്റിയന്‍ പോള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."