അവാര്‍ഡ് സമ്മാനിച്ചു
പെരുമ്പാവൂര്‍: കേരള ദളിത് ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് ഏര്‍പ്പെടുത്തിയിട്ടുള്ള സാധുജനപരിപാലിനി അവാര്‍ഡ് കലാമണ്ഡലം പെരിങ്ങോട് ചന്ദ്രന് സമ്മാനിച്ചു. പെരുമ്പാവൂര്‍ സഫ റസിഡന്റ്‌സിയില്‍ നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ കാലടി സംസ്‌കൃത സര്‍വ്വകലാശാല പ്രോ. വൈസ് ചാന്‍സലര്‍ ഡോ. ധര്‍മ്മരാജ് അടാട്ട് പെരിങ്ങോട് ചന്ദ്രന് അവാര്‍ഡ് കൈമാറി.
ഇന്ത്യയില്‍ ദളിത് പ്രതിഭകളെ ഒരിക്കലും അംഗീകരിക്കാത്തതിന്റെ ഉത്തമ ഉദാഹരണമാണ് ഡോ. അംബേദ്കര്‍ അന്തരിച്ച് അറനൂറ്റാണ്ട് കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന് നല്‍കിയ ഭാരതരത്‌ന ബഹുമതിയെന്ന് അടാട്ട് പറഞ്ഞു. ശങ്കരാചാര്യര്‍ പോലും ദളിതന്റെ മഹത്വം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിച്ച സന്ദര്‍ഭങ്ങള്‍ ചരിത്രങ്ങളിലുണ്ട്. സാംസ്‌കാരിക രംഗങ്ങളിലും അക്കാദമിക് മേഖലകളിലും ദളിതര്‍ ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്ന വാര്‍ത്തകളാണ് ഇന്ന് നാം കേള്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ സൂബൈര്‍ സബാഹി മുഖ്യപ്രഭാഷണം നടത്തി. ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ ഒര്‍ണ കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിച്ചു. യെസ് മലയാളം എഡിറ്റര്‍ സുരേഷ് കീഴില്ലം, സാമൂഹ്യപ്രവര്‍ത്തക ലൈല റഷീദ്, സാമിനി ശിവദാസന്‍, ബി.സി രാധാകൃഷ്ണന്‍, വാഴക്കുളം ഭാസി, ഷിന്റോ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. പെരിങ്ങോട് ചന്ദ്രന്‍ മറുപടി പഭാഷണവും നടത്തി. തുടര്‍ന്ന് ദളിതരുടെ പാടിപതിഞ്ഞ പാട്ടുകളും പഴയ കാര്‍ഷീക ഉപകരണങ്ങളുടെ പ്രദര്‍ശനവും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."