HOME
DETAILS

24മണിക്കൂറിനിടെ 9,985 പുതിയ കേസുകള്‍, 270 മരണം; ലോകത്ത് ഏറ്റവും വേഗത്തില്‍ കൊവിഡ് പടരുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ

  
backup
June 10, 2020 | 7:31 AM

national-covid-india-with-nearly-10000-cases-in-last-24-hours-tally-rises-to-276583-2020

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 9985 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത. കഴിഞ്ഞ ദിവസം മാത്രം 270 പേര്‍ രോഗബാധയില്‍ മരിച്ചു. ഇതോടെ ലോകത്ത് ഏറ്റവും വേഗത്തില്‍ കൊവിഡ് പടരുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ. അമേരിക്കയ്ക്കും ബ്രസീലിനും ശേഷം ഏറ്റവുമധികം പുതിയ രോഗികള്‍ ഉണ്ടാകുന്നത് ഇന്ത്യയിലാണ്.

7,745 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 2,76,146 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസങ്ങളില്‍ 9000 ത്തിലേറെ കൊവിഡ് കേസുകളാണ് ദിനേന റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ആറാമതാണ്. അതേസമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 73 ലക്ഷം കടന്നു. 73,18,124 പേര്‍ക്കാണ് ലോകത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

20,45,549 രോഗികളുള്ള അമേരിക്ക തന്നെയാണ് പട്ടികയില്‍ ഒന്നാമത്. കഴിഞ്ഞ ദിവസം അഞ്ചാം സ്ഥാനത്തുണ്ടായിരുന്നു യു.കെ സ്‌പെയിനിനെ മറികടന്ന് നാലാമതെത്തി.

2,89,140 രോഗികളാണ് യു.കെയിലുള്ളത്. സ്‌പെയിനില്‍ 2,89,046 രോഗികളുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഞ്ചേശ്വരം മണ്ഡലം അവലോകന യോഗം; ബി.ജെ.പി ജില്ലാ അധ്യക്ഷയ്‌ക്കെതിരേ കടുത്ത വിമർശനം; വോട്ട് ചേർക്കുന്നതിൽ ജാ​ഗ്രത കുറവുണ്ടായി 

Kerala
  •  a minute ago
No Image

ഭരണഘടനാ ധാർമികത ചൂണ്ടിക്കാട്ടി മതപരമായ കാര്യങ്ങളിൽ ഇടപെടാനാകുമോ? ശബരിമല കേസിൽ സുപ്രിംകോടതിയിൽ ഇന്നും വാദം തുടരും

National
  •  6 minutes ago
No Image

ഈമാസം മാത്രം 150 പരാതികൾ; ലോൺ ആപ്പ് തട്ടിപ്പിനെതിരെ പൊലിസിന്റെ മുന്നറിയിപ്പ് 

Kerala
  •  17 minutes ago
No Image

നിതിന്‍ രാജിന്റെ മരണം; പ്രതികളുടെ ജാമ്യഹരജിയില്‍ വിധി ഇന്ന് 

Kerala
  •  25 minutes ago
No Image

മാറ്റമില്ലാതെ താപനില; മൂന്ന് മുതൽ നാല് ഡിഗ്രി വരെ ചൂട് ഉയരും; 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് 

Kerala
  •  28 minutes ago
No Image

അളവില്‍ കൂടുതല്‍ വെടിമരുന്ന് സൂക്ഷിച്ചു; പാറമേക്കാവിന്‍റെ പടക്കനിര്‍മാണ ശാല ഉടമയ്‌ക്കെതിരെ കേസ് 

Kerala
  •  an hour ago
No Image

തമിഴ്‌നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് ഇന്ന്; ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് സ്റ്റാലിനും, മമതയും 

National
  •  an hour ago
No Image

ലഖ്‌നൗ ബാറ്റർമാരുടെ'ഡക്ക്'പരേഡ്; ആർച്ചറുടെ തീപ്പൊരി ബൗളിങ്ങിൽ രാജസ്ഥാന് റോയൽ ജയം

Cricket
  •  8 hours ago
No Image

ഒന്നല്ല, രണ്ട് വട്ടം! ഇത് റണ്ണൗട്ടല്ലെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? ലഖ്‌നൗ താരങ്ങളുടെ 'ഫീൽഡിങ് ബ്ലണ്ടർ' വീഡിയോ വൈറൽ

Cricket
  •  9 hours ago
No Image

തൃശൂർ പൂരം വെടിക്കെട്ട് ഒഴിവാക്കും; ആഘോഷങ്ങൾ ചടങ്ങുകളിൽ ഒതുക്കാൻ പാറമേക്കാവും തിരുവമ്പാടിയും; അന്തിമ തീരുമാനം നാളെ

Kerala
  •  9 hours ago