HOME
DETAILS
MAL
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കൊവിഡ് ചികിത്സയിലിരിക്കെ ചാടിപ്പോയ രോഗി ആത്മഹത്യക്ക് ശ്രമിച്ചു
backup
June 10 2020 | 07:06 AM
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗി ആത്മഹത്യക്ക്ശ്രമിച്ചു. കൊവിഡ് വാര്‍ഡിലാണ് ആത്മഹത്യാശ്രമം. വാര്‍ഡിനുള്ളിലാണ് രോഗി തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്. രോഗിയുടെ അവസ്ഥ അതീവ ഗുരുതരമായി തുടരുന്നു.
കൊവിഡ് സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്നലെയാണ് ആനാട് സ്വദേശി ചാടിപ്പോയത്. മെഡിക്കല്‍ കോളജില്‍ നിന്ന് ബസിലാണ് ഇയാള്‍ നാട്ടിലെത്തിയത്. ഏകദേശം 22 കിലോമീറ്ററോളം ബസില്‍ സഞ്ചരിച്ചു. ആനാട് ബസിറങ്ങിയപ്പോള്‍ നാട്ടുകാരാണ് രോഗിയെ തടഞ്ഞുവെച്ചത്. പിന്നാലെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി ഇയാളെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.കൊവിഡ് വാര്‍ഡില്‍ നിന്ന് സംഭവത്തില്‍ മെഡിക്കല്‍ കോളജിന് വീഴ്ച്ചയുണ്ടായെന്ന് ആനാട് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."