ചത്ത ഡോല്‍ഫിന്‍ കരക്കടിഞ്ഞു
പള്ളുരുത്തി: കണ്ണമാലി പുത്തന്‍തോട് ഗ്യാപ്പിനു സമീപം എട്ടടിയോളംവരുന്ന ഡോള്ഫിന്കരക്കടിഞ്ഞു. തിങ്കളാഴ്ച വൈകിട്ടോടെ സീ വാളിന് സമീപം വയര്‍ കീറി ചത്ത നിലയിലാണ് ഡോള്‍ഫിനെ കണ്ടത്. നാലു ദിവസത്തെ പഴക്കമുണ്ടെന്നു കരുതുന്നു. കപ്പലിന്റെ പ്രൊപ്പല്ലര്‍ തട്ടിയാണ് ഡോള്‍ഫിന്റെ അന്ത്യംസംഭവിച്ചതെന്നു തൊഴിലാളികള്‍ പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 12 ഓളം ഡോള്‍ഫിനുകളാണ് ചെല്ലാനം തീരപ്രദേശങ്ങളില്‍ ചത്ത് അടിഞ്ഞത്.പഞ്ചായത്തിന്റെ സഹായത്തോടെ മത്സ്യതൊഴിലാളികള്‍
പിന്നീട് ഇവയെ കടപ്പുറത്ത് തന്നെ മറവുചെയ്യുകയാണ് പതിവ്.അതേ സമയം നിലവില്‍ കടപ്പുറത്ത് അടിഞ്ഞ ഡോള്‍ഫിനെ കുഴിച്ചുമൂടുന്നത് സംബന്ധിച്ച് നാട്ടുകാരും പഞ്ചായത്ത് അധികൃതരുമായി കരാര്‍ തുകയെ ചൊല്ലി തര്‍ക്കമുണ്ടായതിനെ തുടര്‍ന്നു് കുഴിച്ചുമൂടല്‍ അനിശ്ചിതത്വത്തിലായി. ചീഞ്ഞളിഞ്ഞ ഡോള്‍ഫിന്റെ ദുര്‍ഗന്ധം മൂലം പരിസരവാസികളും ദുരിതത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."