HOME
DETAILS

യമനില്‍ ആശുപത്രിക്കുനേരെ വ്യോമാക്രമണം; കുട്ടികളടക്കം ഏഴു മരണം

  
backup
March 27, 2019 | 10:58 PM

%e0%b4%af%e0%b4%ae%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%87%e0%b4%b0

റിയാദ്: യമനില്‍ ആശുപത്രിക്കുനേരെ നടന്ന വ്യോമാക്രമണത്തില്‍ കുട്ടികളടക്കം ഏഴു പേര്‍ കൊല്ലപ്പെട്ടു. വടക്കന്‍ യമനിലെ ഗ്രാമീണ മേഖലയിലെ ഒരു ആശുപത്രിക്ക് നേരെയാണ് വ്യോമാക്രമണം നടന്നത്.
കുട്ടികളുടെ സംരക്ഷണത്തിനുള്ള സംഘടനയാണ് വാര്‍ത്ത പുറത്ത് വിട്ടത്. യമനില്‍ യുദ്ധത്തിലേര്‍പ്പെട്ട സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യ സേനയാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
സഖ്യ സേനയാണ് യുദ്ധത്തിന് വ്യോമ യുദ്ധവിമാനം ഉപയോഗിക്കുന്നത്. ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ട യമന്‍ യുദ്ധത്തിലെ ഏറ്റവും ഒടുവില്‍ നടന്ന ആക്രമണമാണിത്. അമേരിക്കന്‍, ബ്രിട്ടന്‍ നിര്‍മിത യുദ്ധവിമാനങ്ങളാണ് സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യ സേന ഇവിടെ ഉപയോഗിക്കുന്നത്.
കിതാഫ് ആശുപത്രി പ്രവേശന കവാടത്തിനു മുന്നില്‍ അമ്പതു മീറ്റര്‍ അകലെയുള്ള ഗ്യാസ് സ്‌റ്റേഷനിലാണ് വ്യോമാക്രമണം നടന്നത്. ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രമുഖ നഗരമായ സഅദയില്‍ നിന്നും 96 കിലോമീറ്റര്‍ അകലെയാണ് വ്യോമാക്രമണം നടന്ന ആശുപത്രി സ്ഥിതിചെയ്യുന്നത്.
ആശുപത്രി തുറന്ന് അര മണിക്കൂറിനുള്ളിലാണ് ആക്രമണം നടന്നതെന്നും രോഗികളും ആശുപത്രി ജീവനക്കാരും എത്തിത്തുടങ്ങുന്ന നേരത്താണ് ആക്രമണമെന്നും കുട്ടികളുടെ സംഘടന വെളിപ്പെടുത്തി. കൊല്ലപ്പെട്ടവരില്‍ ആശുപത്രി ജീവനക്കാരനും ഇവരുടെ രണ്ടു കുട്ടികളടക്കം നാല് കുട്ടികളുമാണുള്ളത്. കൊല്ലപ്പെട്ട മറ്റുള്ളവര്‍ ആശുപത്രി സെക്യൂരിറ്റി ജീവനക്കാരനാണ്.
ആശുപത്രിക്ക് നേരെ നടന്ന ആക്രമണം ഞെട്ടലുളവാക്കിയെന്നും ആശങ്ക വര്‍ദ്ധിപ്പിക്കുന്നുവെന്നും സേവ് ചില്‍ഡ്രന്‍ സംഘടനാ മേധാവി കരോലിന്‍ പറഞ്ഞു. ജനവാസ കേന്ദ്രത്തിലെ ആശുപത്രിയില്‍ നടന്ന ആക്രമണത്തില്‍ നിരപരാധികളായ കുട്ടികളും ആരോഗ്യ പ്രവര്‍ത്തകരുമടക്കമുള്ളവരുടെ ജീവനുകളാണ് പൊലിഞ്ഞതെന്നും കരോലിന്‍ കൂട്ടിച്ചേര്‍ത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എടച്ചേരി ജമീല വധക്കേസ്; പ്രതിയായ ഭർത്താവ് 25 വർഷത്തിന് ശേഷം പൊലിസ് പിടിയിൽ

Kerala
  •  12 days ago
No Image

10 ബില്യൺ ദിർഹത്തിന്റെ തട്ടിപ്പ്; വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന ഇന്ത്യൻ പൗരന്മാരെ നാടുകടത്തി യുഎഇ

uae
  •  12 days ago
No Image

ബംഗാളിൽ റീപോളിങ്ങിനിടെ വ്യാപക സംഘർഷം; തൃണമൂൽ-ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി, മൂന്ന് പേർ അറസ്റ്റിൽ

National
  •  12 days ago
No Image

യുഎഇയിൽ വ്യോമഗതാഗതം സാധാരണ നിലയിലേക്ക്; മുൻകരുതൽ നടപടികൾ പിൻവലിച്ചു

uae
  •  12 days ago
No Image

ഡിജിറ്റൽ സുരക്ഷയിൽ ചരിത്രനേട്ടം; ടെലികോം അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ആക്രമണങ്ങളെ അപലപിച്ച് യുഎഇ അവതരിപ്പിച്ച പ്രമേയം പാസാക്കി ഐക്യരാഷ്ട്രസഭ

uae
  •  12 days ago
No Image

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ; കർശന നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം

Kerala
  •  12 days ago
No Image

സായുധസേനാ ഏകീകരണത്തിന്റെ സുവർണ്ണ ജൂബിലി നിറവിൽ യുഎഇ; കരുത്തിന്റെയും ഐക്യത്തിന്റെയും അഞ്ച് പതിറ്റാണ്ടുകൾ

uae
  •  12 days ago
No Image

കോഴിക്കോട് സ്ട്രോങ്ങ് റൂം വിവാദം: യുഡിഎഫിന്റെ പരാതി തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ; ഉദ്യോഗസ്ഥർക്കെതിരെ നടപടിയില്ല

Kerala
  •  12 days ago
No Image

ഇളമണ്ണൂരിൽ ഹോട്ടൽ നടത്തിപ്പുകാരനെ മർദ്ദിച്ചു; ഭക്ഷണത്തിൽ ഹാൻവാഷ് കലർത്തിയതായും പരാതി; മുൻ ഉടമയുൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്

Kerala
  •  12 days ago
No Image

സുപ്രഭാതം കരിയർ ക്ലിനിക് 20 ജേന്ദ്രങ്ങളിലും സെന്റർ കോഡിനേറ്റർമാരെ നിയമിച്ചു

Kerala
  •  12 days ago

No Image

വിദേശികൾക്ക് സ്ഥാനം കടലിന്റെ അടിത്തട്ടിൽ; ഹോർമുസ് കടലിടുക്കിൽ പിടിമുറുക്കി ഇറാൻ, പുതിയ നിയമം പ്രഖ്യാപിച്ചു

International
  •  13 days ago
No Image

കര്‍ണാടകയിലെ തുമകൂര്‍ ജില്ലയില്‍ പക്ഷിപ്പനി വ്യാപനം; 40ഓളം മയിലുകള്‍ ചത്തു; കണ്ടയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചു; കോഴിയിറച്ചി ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണം

National
  •  13 days ago
No Image

വാംഖഡെയിലെ താണ്ഡവം ചെപ്പോക്കിലും ആവർത്തിക്കുമോ? മുംബൈക്കെതിരെ സഞ്ജു 'വേട്ടക്കിറങ്ങുമ്പോൾ' കാത്തിരിക്കുന്നത് റെക്കോർഡ് നേട്ടം

Cricket
  •  13 days ago
No Image

വാല്‍പ്പാറ വാഹനാപകടത്തില്‍ ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍; മരിച്ചവരില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്തവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം അനുവദിക്കും 

Kerala
  •  13 days ago