ബി.എസ്.എന്‍.എല്‍ ഡിവിഷണല്‍ എഞ്ചിനീയര്‍ വെട്ടേറ്റ് മരിച്ചു: സംഭവത്തിലെ പ്രതി ട്രെയിനിനു മുന്നില്‍ ചാടി മരിച്ചു
ബോവിക്കാനം(കാസര്‍കോട്): ബി.എസ്.എന്‍.എല്‍ ജീവനക്കാരന്‍ വെട്ടേറ്റ് മരിച്ചു. മല്ലം സ്‌കൂളിന് സമീപത്തെ താമസക്കാരനും കാസര്‍കോട് ബി.എസ്.എന്‍.എല്‍ ഡിവിഷണല്‍ എഞ്ചിനീയറുമായ സുധാകരന്‍(55 ) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിലെ പ്രതിയും കോട്ടൂര്‍ ജയരാമന്റെ മകനുമായ രാധാകൃഷ്ണന്‍(51) ആണ് ട്രെയിനിനു മുന്നില്‍ ചാടി മരിച്ചത്. സുധാകരനും രാധാകൃഷ്ണനും തമ്മില്‍ വഴി തര്‍ക്കം ഉണ്ടായിരുന്നു.
ചൊവ്വാഴ്ച വൈകുന്നേരത്തോടെ ബോവിക്കാനം മല്ലം കവലക്കു സമീപമാണ് സംഭവം. ജോലി കഴിഞ്ഞ് മല്ലം കവലയില്‍ ബസ് ഇറങ്ങി സുധാകരന്‍ വീട്ടിലേക്ക് പോകുന്ന പാതക്കരികിലെ ഇടവഴിയില്‍ വച്ചാണ് വെട്ടേറ്റത്. കഴുത്തിന് ആഴത്തില്‍ വെട്ടേറ്റ സുധാകരന്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഭാര്യ:സുജാത. മക്കള്‍: സുഭാഷ്, സുഹാസ് ഇരുവരും (വിദ്യാര്‍ഥികള്‍).
സംഭവത്തിന് ശേഷം വൈകുന്നേരം7.15 ഓടെയാണ് രാധാകൃഷ്ണന്‍ ട്രെയിനിനു മുന്നില്‍ ചാടി മരിച്ചത്. മംഗളൂരുവില്‍ നിന്നു തിരുവന്തപുരത്തേക്കു പോകുന്ന മലബാര്‍ എക്‌സ്പ്രസിന് മുന്നിലേക്ക് ഇയാള്‍ കുമ്പള റയില്‍വേ സ്റ്റേഷനില്‍ നിന്നു എടുത്ത് ചാടുകയായിരുന്നു. കുമ്പള സ്റ്റേഷനില്‍ ട്രയിനില്‍ നിന്ന് ഇറങ്ങി ചുറ്റും വീക്ഷിച്ച ശേഷം ഓടാന്‍ തുടങ്ങിയ വണ്ടിക്കു മുന്നില്‍ ഇയാള്‍ എടുത്തു എചാടുകയായിരുന്നു.
കുമ്പള സ്റ്റേഷനില്‍ ട്രയിനില്‍ നിന്നും ഇറങ്ങി ചുറ്റും വീക്ഷിച്ച ശേഷം ഓടാന്‍ തുടങ്ങിയ വണ്ടിക്കു മുന്നില്‍ ഇയാള്‍ എടുത്തു ചാടുകയായിരുന്നു.
മൃതദേഹം അരയ്ക്കു താഴെ അറ്റ നിലയിലാണ്. ഇയാളുടെ പോക്കറ്റില്‍ നിന്നു കിട്ടിയ ഡ്രൈവിങ്ങ് ലൈസന്‍സില്‍ നിന്നാണ് തിരിച്ചറിഞ്ഞത്. കുമ്പള പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ബിന്ദുവാണ് മരിച്ച രാധാകൃഷ്ണന്റെ ഭാര്യ.
പ്രതി രാധാ കൃഷ്ണന്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."