HOME
DETAILS
MAL
1,98,000 രൂപയുടെ കുഴല്‍പ്പണം പിടികൂടി: ഒരാള്‍ അറസ്റ്റില്‍
backup
July 13 2016 | 19:07 PM
പുത്തനത്താണി: പാങ്ങ് പടിഞ്ഞാറ്റുമുറിയില്‍ വാഹന പരിശോധനക്കിടെ കാടാമ്പുഴ പൊലിസ് ബൈക്ക് യാത്രക്കാരനില്‍ നിന്നും 1,98,000 രൂപയുടെ കുഴല്‍പ്പണം പിടികൂടി.
കൊണ്ടോട്ടി സ്വദേശി മുഹമ്മദ് ഷാഹിദ് ഷാനെ(31)യാണ് സബ് ഇന്‍സ്‌പെക്ടര്‍ പി.എസ് മഞ്ജിത്‌ലാല്‍, എസ്.സി.പി.ഒ മാരായ രവീന്ദ്രന്‍, സൂര്യനാരായണന്‍, സി.പി. ഒ സുജിത് എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്. കാടാമ്പുഴ, കൊളത്തൂര്‍ മേഖലയില്‍ വിതരണത്തിനായി കൊണ്ടുവന്നതാണിതെന്ന് പ്രതി സമ്മതിച്ചതായി പൊലിസ് അറിയിച്ചു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."