കൈലാസ്-മാനസരോവര്‍ യാത്ര: നേപ്പാള്‍ ഗഞ്ചില്‍ കുടുങ്ങിയ നാലു മലയാളികളെ കൂടി രക്ഷപ്പെടുത്തി
ന്യൂഡല്‍ഹി: കൈലാസ യാത്രകഴിഞ്ഞ് മടങ്ങവേ പര്‍വത മേഖലയിലെ മോശം കാലാവസ്ഥയെ തുടര്‍ന്ന് നേപ്പാളിലെ സിമികോട്ടില്‍ കുടുങ്ങിയ സംഘത്തിലെ നാലു മലയാളികളെ കൂടി രക്ഷപ്പെടുത്തി. ഇവരെ രാത്രിയോടെ സിമികോട്ടില്‍ നിന്നും ചെറു വിമാനത്തില്‍ നേപ്പാള്‍ ഗഞ്ചിലെത്തിച്ചു.
കോഴിക്കോട് സ്വദേശികളായ പറമ്പത്തെ ചന്ദ്രന്‍ പുതുശേരി, ഭാര്യ വനജാക്ഷി കോതകുളങ്ങര, പെരിന്തല്‍മണ്ണ സ്വദേശികളായ ലക്ഷ്മിദേവി കുട്ടത്ത്, രമാദേവി കീഴേകളത്തില്‍, എണറാകളും സ്വദേശി ലക്ഷ്മി ദേവി എന്നിവരെയാണ് ഇന്നലെ രക്ഷപ്പെടുത്തിയത്. കോഴിക്കോട്ടെ സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍ വഴി കൈലാസ യാത്രയ്ക്ക് പുറപ്പെട്ട 36 അംഗങ്ങളില്‍ 32 പേരേയും നേരത്തെ രക്ഷപ്പെടുത്തി നാട്ടിലെത്തിച്ചിരുന്നു. ഇന്നലെ രക്ഷപ്പെടുത്തിയ നാലുപേരേയും ഇന്ന് രാവിലെ വിമാനമാര്‍ഗം നാട്ടിലെത്തിക്കും.
കേന്ദ്ര സഹായം ലഭ്യമാക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെ എംബസിയില്‍നിന്ന് ഇടപെടലുണ്ടായിട്ടില്ലെന്ന് ഒപ്പമുള്ളവര്‍ പറഞ്ഞു. നേപ്പാള്‍ ഗഞ്ചിലും സമീപ പ്രദേശത്തും കനത്ത മഴയും കാറ്റും ശക്തമായി തന്നെ തുടരുന്നതിനാല്‍ വിമാനസര്‍വീസിനേയും ബാധിച്ചിട്ടുണ്ട്.
രക്ഷപ്പെട്ട മലയാളികള്‍ക്കൊപ്പം പത്തംഗ കന്നട തീര്‍ത്ഥാടരും നേപ്പാള്‍ ഗഞ്ചില്‍ എത്തിയിട്ടുണ്ട്. കനത്ത മഴ തുടരുന്നതിനാല്‍ രക്ഷ പ്രവര്‍ത്തനം വഴിമുട്ടി നൂറുകണക്കിന് പേര്‍ ഇപ്പോഴും കുടുങ്ങികിടക്കുകയാണ്. സിമികോട്ടില്‍ മാത്രം 450 പേര്‍ തീര്‍ത്ഥാടകള്‍ കുടുങ്ങികിടപ്പുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."