ധ്രുവും ഗീതിവും ഓര്‍മക്കൂട്ടില്‍ മാത്രം; ശരത് ഇനി പാണക്കാട് കുടുംബം ഒരുക്കിയ സ്‌നേഹ ഭവനത്തില്‍
മലപ്പുറം: ശരത് ഇനി പാണക്കാട് കുടുംബം ഒരുക്കിയ സ്‌നേഹ ഭവനത്തില്‍ തലചായ്ക്കും. കഴിഞ്ഞ പ്രളയത്തില്‍ മലപ്പുറം കോട്ടകുന്നിലെ മണ്ണിടിച്ചിലില്‍ അമ്മയും മകനും ഭാര്യയും നഷ്ടപ്പെട്ട ശരത്തിനു വേണ്ടി പാണക്കാട് കുടുംബം മലപ്പുറം പട്ടര്‍കടവില്‍ പണികഴിപ്പിച്ച സ്‌നേഹ ഭവനത്തിന്റെ ഗൃഹപ്രവേശം ഇന്ന് നടന്നു. തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയില്‍ നിന്നും തിരികെ ജീവിതത്തിലേക്ക് വരാന്‍ സാധിച്ചതിന്റെ ആശ്വാസത്തിലാണ് ശരത്തും കുടുംബവും. വ്യവസായി ആരിഫ് കളപ്പാടന്‍ സൗജന്യമായി നല്‍കിയ സ്ഥലത്താണ് 900 ശതുരശ്ര അടിയില്‍ എല്ലാ സൗകര്യങ്ങളോടും കൂടി പണി പൂര്‍ത്തിയാക്കിയിരിക്കുന്നത്. വീടിന്റെ താക്കോല്‍ ഇന്ന് രാവിലെ 10 മണിക്ക് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ കൈമാറിയപ്പോള്‍ ശരത്് ആശ്വാസത്തിന്റെ നെടുവീര്‍പ്പിട്ടു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഒമ്പതിനാണ് തോരാത്ത മഴയില്‍ മലപ്പുറം കോട്ടക്കുന്നിന്‍ ചെരുവില്‍ നിന്ന് മണ്ണിടിഞ്ഞ് ശരത്തിന്റെ ഒന്നര വയസുള്ള മകന്‍ ധ്രുവും അമ്മ സോരജിനിയും യും ഭാര്യഗീതിവും മരണമടഞ്ഞത്. കേറികിടക്കാന്‍ ഒരു വീട് എന്ന സ്വപ്‌നവും താലോലിച്ച് കോട്ടക്കുന്നിലെ വാടകവീട്ടിലായിരുന്നു ശരത്തും കുടുംബവും കഴിഞ്ഞിരുന്നത്. ഇതിനിടെയാണ് വലിയ ദുരന്തം ഈ കുടുംബത്തെ തേടിയെത്തിയത്. പ്രയപ്പെട്ടവര്‍ വിട്ടുപോയതിന്റെ വേദനയോടൊപ്പം തലചായ്ക്കാന്‍ സ്വന്തം വീടില്ലാത്തതിന്റെ ദുഖവും തളര്‍ത്തിയ ശരത്തിനെ പാണക്കാട് കുടുംബം നെഞ്ചോടു ചേര്‍ത്തു പിടിക്കുകയായിരുന്നു. ശരത്തിന്റെ സ്വപ്‌ന ഭവന നിര്‍മാണം അതിവേഗത്തിലാണ് പാണക്കാട് കുടുംബത്തിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയായത്. മനോഹര വീട്ടിലേക്ക് ഇന്നലെ താമസം മാറിയപ്പോള്‍ ഉറ്റവര്‍ കൂടെ ഇല്ലയെന്ന ദുഖം മാത്രമാണ് ശരതിനുണ്ടായിരുന്നത്. ദുരന്തത്തിനു ശേഷം മഞ്ചേരി നെല്ലിക്കുത്തുള്ള അമ്മയുടെ വീട്ടിലായിരുന്നു ഇതുവരെ കഴിഞ്ഞിരുന്നത്.
താക്കോല്‍ ദാന ചടങ്ങില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പികെ കുഞ്ഞാലിക്കുട്ടി എംപി, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി തങ്ങള്‍, സയ്യിദ് റഷീദലി തങ്ങള്‍, സയ്യിദ് ഹമീദലി തങ്ങള്‍, നാസര്‍ ഹയ്യ് തങ്ങള്‍, സയ്യിദ് ഹുസൈന്‍ ശിഹാബ് തങ്ങള്‍ മേല്‍മുറി സയ്യിദ് സ്വാലിഹ് ശിഹാബ് തങ്ങള്‍, , സയ്യിദ് ഫസല്‍ ശിഹാബ് തങ്ങള്‍, സയ്യിദ് മുത്തുപ്പ തങ്ങള്‍, സയ്യിദ് ഹുസൈന്‍ പൂക്കു, സയ്യിദ് റഫീഖ് ശിഹാബ്, നൗഷാദ് മണ്ണിശ്ശേരി, ആരിഫ് കള്ളപപ്പാടന്‍ നിര്‍മാണ കമ്മിറ്റി അംഗങ്ങളായ പരി മജീദ്, പി. വി. അഹമ്മദ് സാജു, ഹകീം കോല്‍മണ്ണ, പെരുമ്പള്ളി ലത്തീഫ്, കോണ്‍ട്രാക്ടര്‍ സി. എച്ച് ജലീല്‍ എന്നിവരും സംബന്ധിച്ചു. ശരത്തിന്റെ മാതൃസഹോദരി രതി നിലവിലക്കുകൊളുത്തിയായിരുന്നു ചടങ്ങുകള്‍. സഹോദരന്‍ ബിരുദ വിദ്യാര്‍ഥിയായ സിജിന്‍ , പിതാവ് സത്യന്‍ എന്നിവരും അടുത്ത ബന്ധുക്കളും സംബന്ധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."