HOME
DETAILS
MAL
പരീക്ഷയ്ക്ക് പോകുമ്പോള്‍ കുട കൂടെ കരുതാം
backup
March 27 2019 | 22:03 PM
ചെറുവത്തൂര്‍: പരീക്ഷയ്ക്ക് പോകുന്ന കുട്ടികള്‍ സൂര്യാഘാതത്തിനെതിരേ മുന്‍ കരുതല്‍ എടുക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. കഴിവതും വെയില് ഏല്‍ക്കാത്ത സമയങ്ങളില്‍ യാത്ര ചെയ്യണം. വെയില് സമയങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ കുട കൂടി കരുതണം. ഇതോടൊപ്പം സ്കൂളുകളില്‍ പരീക്ഷാ സമയങ്ങളില്‍ കുട്ടികള്‍ക്ക് ആവശ്യാനുസരണം കുടിവെള്ളം ലഭ്യമാക്കാനും നിര്‍ദേശമുണ്ട്. തൊഴിലെടുക്കുന്നവര്‍ക്ക് കടുത്ത ചൂടിനെ മറികടക്കാന്‍ തൊഴില്‍ സമയങ്ങളില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പരീക്ഷകളില്‍ അത്തരം ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. പരീക്ഷ കഴിഞ്ഞ് ഉച്ചയ്ക്കാണ് കുട്ടികള്‍ മടങ്ങുന്നത്. ഉച്ചയ്ക്കുള്ള പരീക്ഷക്കായും ഇതേസമയം കുട്ടികള്‍ എത്തേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."