HOME
DETAILS
MAL
കാണാതായ കൊവിഡ് രോഗി ആശുപത്രി ശൗചാലയത്തില്‍ മരിച്ച നിലയില്‍
backup
June 10 2020 | 10:06 AM
ജല്‍ഗാവ്: ചികിത്സയിലിരിക്കെ ആശുപത്രിയില്‍നിന്നും കാണാതായ കൊവിഡ് രോഗിയുടെ മൃതദേഹം അതേ ആശുപത്രിയുടെ ശൗചാലയത്തില്‍നിന്ന് കണ്ടെത്തി.
ഭുസവലില് നിന്നുള്ള 82 കാരിയെയാണ് ജല്‍ഗാവ് സിവില്‍ ആശുപത്രിയുടെ ശൗചാലയത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരെ ഈമാസം രണ്ട് മുതല്‍ കാണ്മാനില്ലായിരുന്നു.
തുടര്‍ന്ന് കുടുംബാംഗങ്ങളും ആശുപത്രി അധികൃതരും പൊലിസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടക്കുന്നതിനിടയിലാണ് ഇന്ന് വയോധികയുടെ മൃതദേഹം കണ്ടെത്തിയത്.
ശൗചാലയത്തില്‍നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്നും വയോധികയുടെ കുടുംബാംഗങ്ങള്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."