വ്യാപം അഴിമതിക്ക് സമാനം യു.പിയിലെ അധ്യാപക നിയമനമെന്ന് പ്രിയങ്കാ ഗാന്ധി
ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ മെഡിക്കല്‍ പ്രവേശന പരീക്ഷയിലുണ്ടായ വ്യാപം അഴിമതിക്ക് സമാനമാണ് യു.പിയിലെ അധ്യാപക നിയമനമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി.
അധ്യാപക നിയമനത്തില്‍ ക്രമക്കേട് ഉന്നയിച്ച യുവാക്കളുമായി വിഡിയോ കോണ്‍ഫറന്‍സ് നടത്തിയ പ്രിയങ്ക ഇതിന്റെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണെന്നും പരീക്ഷ വീണ്ടും നടത്തണമെന്നും ആവശ്യപ്പെട്ടു.
ടീച്ചേഴ്‌സ് റിക്രൂട്ട്‌മെന്റ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ധര്‍മേന്ദ്ര പട്ടേലിന് രാഷ്ട്രപതിയുടെ പേരെഴുതാന്‍ കഴിയാതെ വന്നതോടെയാണ് അഴിമതിയുടെ കാണാപുറങ്ങളിലേക്ക് വെളിച്ചം വീശുന്നത്.
ഉത്തര്‍ പ്രദേശിലെ അടിസ്ഥാന വിദ്യാഭ്യസ വകുപ്പിലെ അസിസ്റ്റന്റ് ടീച്ചേഴ്‌സിന്‍രെ 69000 ഒഴിവുകളിലേക്ക് നടത്തിയ പരീക്ഷയിലാണ് വന്‍ ക്രമക്കേട് നടന്നത്.
ഉദ്യോഗര്‍ഥികളില്‍ ഒരാളായ രാഹുല്‍ റിക്രൂട്ട്‌മെന്റിന് കൈക്കൂലി ആവശ്യപെട്ടുവെന്ന് നല്‍കിയ പരാതിയിലാണ് അന്വേഷണം ആരംഭിക്കുന്നത്. തുടര്‍ന്ന് കോഴ വാങ്ങിയുള്ള നിയമനം അലഹബാദ് ഹൈക്കോടതി സ്‌റ്റേ ചെയ്യുകയും ക്രമക്കേട് നടത്തിയ 10 പേരെ പൊലിസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
തുടര്‍ന്ന് യു.പി സര്‍ക്കാരിന്റെയും ഹൈക്കോടതിയുടെയും ഉത്തരവുകള്‍ ചോദ്യം ചെയ്തുള്ള ഹരജിയല്‍ അധ്യാപക നിയമനം നടത്തരുതെന്ന് സംസ്ഥാന സര്‍ക്കാരിനോട് സുപ്രിംകോടതി നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."