നിര്‍ഭാഗ്യചരിത്രം തിരുത്തി ഇംഗ്ലണ്ട്; കൊളംബിയയെ തകര്‍ത്ത് ക്വാര്‍ട്ടര്‍ ഫൈനലില്‍
മോസ്‌കോ: മുഴുവന്‍ സമയത്തും അധികസമയത്തും 1-1 പിരിഞ്ഞ മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഷൂട്ടൗട്ടിലെ അഞ്ചു കിക്കുകളില്‍ നാലെണ്ണം ഇംഗ്ലണ്ട് വലയിലെത്തിച്ചപ്പോള്‍ മൂന്നെണ്ണം മാത്രമേ കൊളംബിയക്ക് വലയിലെത്തിക്കാനായുള്ളൂ. വിജയത്തോടെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍ക്കുന്നവരാണെന്നുള്ള ദുഷ്‌പേര് ഇംഗ്ലണ്ട് തിരുത്തിക്കുറിച്ചു.
മത്സരത്തിന്റെ തുടക്കം മുതല്‍ വിജയം മാത്രം നിശ്ചയമാക്കി ആക്രമിച്ചായിരുന്നു ഇംഗ്ലണ്ടിന്റെ കളി. മുന്നേറ്റങ്ങളിലൂടെ നിരവധി അവസരങ്ങളാണ് ഇംഗ്ലണ്ടിന് തുറന്നുകിട്ടിയത്. പക്ഷേ, ഗോളുകള്‍ മാത്രം അകന്നുനിന്നു. 57ാം മിനുറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ ഇംഗ്ലണ്ട് മുമ്പിലെത്തി. ഒരു ഗോളിന് മുമ്പിലെത്തിയ ഇംഗ്ലണ്ട് വിജയിച്ചുവെന്ന് മത്സരത്തിന്റെ അവസാനം വരെ ആരാധകര്‍ വിചാരിച്ചു. എന്നാല്‍, ഇന്‍ജുറി സമയത്ത് 93ാം മിനുറ്റില്‍ കൊളംബിയയ്ക്കായി മിന ഗോളടിച്ചു. അതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു.
എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിലും ഇരു ടീമുകളും ഗോളുകളൊന്നും നേടാന്‍ കഴിഞ്ഞപ്പോള്‍ ആവേശം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഷൂട്ടൗട്ടില്‍ 4-3 സ്‌കോറില്‍ ഇംഗ്ലണ്ട് വിജയിക്കുകയും വിജയത്തോടെ ഇംഗ്ലണ്ട് ക്വാര്‍ട്ടറിലെത്തുകയും ചെയ്തു.
93' തോറ്റുവെന്ന് വിചാരിച്ചിരുന്ന കൊളംബിയ പ്രതീക്ഷ നല്‍കി ഇന്‍ജുറി ടൈമില്‍ മിന യുടെ ഗോള്‍...
70' കളി പരുക്കനാവുന്നു. മത്സരത്തില്‍ ഇതുവരെ ഏഴു മഞ്ഞക്കാര്‍ഡുകള്‍ റഫറി ഉയര്‍ത്തി. അതില്‍ ആറും പിറന്നത് രണ്ടാം പകുതിയില്‍. ഉയര്‍ത്തിയതില്‍ അഞ്ചും കരസ്ഥമാക്കിയത് കൊളംബിയന്‍ താരങ്ങള്‍..
58' പെനാല്‍റ്റി കിക്കെടുത്ത കെയ്ന്‍ കൊളംബിയന്‍ വല കുലുക്കി. ഗോള്‍ നേട്ടത്തോടെ കെയ്‌നിന്റെ ഗോള്‍ സമ്പാദ്യം ആറായി ഉയര്‍ന്നു.
54' ഇംഗ്ലണ്ട് നായകന്‍ കെയ്‌നിനെ ബോക്‌സില്‍ വീഴ്ത്തിയതിന് പെനാല്‍റ്റി
45' ആക്രമണങ്ങളിലൂടെയും പ്രതിരോധങ്ങളിലൂടെയും ഇരു ടീമുകളും കളം നിറഞ്ഞു. മത്സരത്തില്‍ പല നിമിഷങ്ങളിലും കളിക്കാര്‍ കളി മറന്നു ശരീരം കൊണ്ടായി കളി..
A fourth consecutive 0-0 half-time scoreline in the #WorldCup
— FIFA World Cup ? (@FIFAWorldCup) July 3, 2018
Man, the knock-out stage is tense. #COLENG pic.twitter.com/s9LWkiYRGB
⚽️?#COLENG pic.twitter.com/I7Or3R9XBd
— FIFA World Cup ? (@FIFAWorldCup) July 3, 2018
15' കളത്തില്‍ ഇംഗ്ലണ്ടിന് നേരിയ മുന്‍തൂക്കം. നായകന്‍ ഹാരി കെയ്ന്‍ ഗോളിനായി ശ്രമം വിജയം കണ്ടില്ല.
ICYMI | Tonight's teams... ?#COLENG pic.twitter.com/ApPBX1E4lA
— FIFA World Cup ? (@FIFAWorldCup) July 3, 2018
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."