ഹജ്ജ്: രണ്ടാം ഘട്ട പരിശീലനം 17 ന് തുടങ്ങും
മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഈ വര്‍ഷം ഹജ്ജിനു പോകുന്നവര്‍ക്കുള്ള രണ്ടാംഘട്ട സാങ്കേതികപരിശീലന ക്ലാസുകള്‍ ജൂലൈ 17 ന് ആരംഭിക്കും. ജില്ലയിലെ 12 കേന്ദ്രങ്ങളിലാണ് ക്ലാസുകള്‍. ഹാജിമാര്‍ വീട്ടില്‍ നിന്ന് ഇറങ്ങി മക്കയിലും മദീനയിലും പോയി ഹജ്ജും സിയാറത്തും കഴിഞ്ഞ് മടങ്ങി നാട്ടില്‍ എത്തുന്നത് വരെയുള്ള സമയങ്ങളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിശദീകരിക്കും.
കുത്തിവെപ്പ്, യാത്രാതീയതി, കൊണ്ടുപോവാന്‍ അനുവദിച്ചിട്ടുള്ളതും അല്ലാത്തതുമായ ലഗേജുകളെകുറുച്ചുള്ള വിവരങ്ങള്‍ ക്ലാസുകളില്‍ നല്‍കും. എല്ലാ ഹാജിമാരും നിര്‍ബന്ധമായും ക്ലാസുകളില്‍ പങ്കെടുക്കണമെന്ന് ജില്ലാ ട്രൈനര്‍ അറിയിച്ചു. ജൂലൈ 17 നു രാവിലെ ഒന്‍പതിനു തിരൂര്‍ വാഗണ്‍ ട്രാജഡി ടൗണ്‍ഹാളില്‍ സംസ്ഥാനതല ഉദ്ഘാടനം തദ്ദേശ സ്വയംഭരണ-ഹജ്ജ് വകുപ്പു മന്ത്രി ഡോ. കെ.ടി ജലീല്‍ നിര്‍വഹിക്കും. പൊന്നാനി, തവനൂര്‍, താനൂര്‍, തിരൂര്‍ മണ്ഡലങ്ങളിലെ ഹാജിമാര്‍ക്കാണ് ക്ലാസ് നടത്തുന്നത്.
ഇതേ ദിവസം രാവിലെ 10 നു വള്ളിക്കുന്ന്(യൂനിവേഴ്‌സിറ്റി ഇസ്‌ലാമിക്‌ചെയര്‍ ഓഡിറ്റോറിയം), ഏറനാട് (അരീക്കോട് സുല്ലമുസ്സലാം പബ്ലിക് സ്‌കൂള്‍), പെരിന്തല്‍മണ്ണ (ബ്ലോക്ക് പഞ്ചായത്ത് ഹാള്‍), വേങ്ങര (ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഒതുക്കുങ്ങല്‍), ഉച്ചയ്ക്കു രണ്ടിന് തിരൂരങ്ങാടി (പി.എസ്.എം.ഒ കോളേജ്), 19 നു രാവിലെ ഒന്‍പതിനു മഞ്ചേരി (നദ്‌വത്തുല്‍ ഉലൂം മദ്രസ പട്ടര്‍ക്കുളം), നിലമ്പൂര്‍, വണ്ടൂര്‍ (പീവീസ് ആര്‍ക്കേഡ് ഓഡിറ്റോറിയം ചെട്ടിയങ്ങാടി), 23 നു രാവിലെ ഒന്‍പതിനു കോട്ടക്കല്‍ (തഅ്‌ലീമുല്‍ ഇസ്‌ലാം മദ്രസ താഴെ കോട്ടക്കല്‍), മങ്കട (പി.കെ.എച്ച്.എം. എല്‍.പി. സ്‌കൂള്‍ പടപ്പറമ്പ്), മലപ്പുറം (എം.എം.ഇ.ടി സ്‌കൂള്‍ മലപ്പുറം), 24 നു രാവിലെ 10 നു കൊണ്ടോട്ടി (ഖാസിയാരകം ജുമാമസ്ജിദ് കൊണ്ടോട്ടി) എന്നിവിടങ്ങളിലും ക്ലാസുകള്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."