HOME
DETAILS
MAL
തമിഴ്നാട്ടില്‍ ആശങ്കകള്ക്കറുതിയില്ല; കൊവിഡ് ബാധിതരുടെ എണ്ണം നാല്പതിനായിരത്തിലേക്ക് അടുക്കുന്നു
backup
June 10 2020 | 14:06 PM
ചെന്നൈ: തമിഴ്നാട്ടില്‍ ആശങ്കകള്‍ക്ക് കുറവില്ല. 24 മണിക്കൂറിനിടെ 19 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ ഡി.എം.കെ എം.എല്‍.എ ജെ.അന്‍പഴകനു (62) മുണ്ട്.
ചെന്നൈ ചെപ്പോക്ക് മണ്ഡലത്തിലെ ജനപ്രതിനിധിയായ അന്പഴകന് ദക്ഷിണ ചെന്നൈയുടെ ചുമതലയുള്ള ഡി.എം.കെയുടെ സെക്രട്ടറിയാണ്. രാജ്യത്ത് കൊവിഡ് ബാധിച്ചു മരിക്കുന്ന ആദ്യത്തെ ജനപ്രതിനിധിയാണ് അദ്ദേഹം.
ചെന്നൈയില്‍ മാത്രം 16 പേര് ഇന്ന് മരിച്ചു. ഇതുവരെ തമിഴ്നാട്ടില്‍ ആകെ മരിച്ചവരുടെ എണ്ണം 362 ആയി ഉയര്‍ന്നു. അതേ സമയം സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവാണ് ഉണ്ടാകുന്നത്.
1927 പേര്‍ക്കാണ് ഇന്ന് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 36841 ആയി. ഇതില്‍ 25000 പേര് ചെന്നൈയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."